പ്രാ​യം മാ​റി​നി​ൽ​ക്കും ആ​ശാ​ട്ടി​യ​മ്മ​യു​ടെ മു​ൻ​പി​ൽ
Wednesday, October 5, 2022 10:22 PM IST
ചേ​ന​പ്പാ​ടി:​ തൊ​ണ്ണൂ​റ്റി ഒ​ന്പ​തി​ന്‍റെ പ​ടി​വാ​തി​ലി​ലാ​ണ് പ്രാ​യം; പ​ക്ഷേ, അ​ക്ഷ​രം പ​ക​രു​ന്ന​തി​ൽ സ​ജീ​വം. നി​ല​ത്തെ​ഴു​ത്തു​ക​ള​രി ആ​ശാ​ട്ടി​യാ​യ ചേ​ന​പ്പാ​ടി താ​വൂ​രേ​ട​ത്ത് ത​ങ്ക​മ്മ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ദ്യാ​രം​ഭം കു​റി​ക്കാ​ൻ പ​തി​വു​പോ​ലെ വി​ജ​യ​ദ​ശ​മി​നാ​ളി​ൽ തി​ര​ക്ക്.

50 വ​ർ​ഷ​മാ​യി ചേ​ന​പ്പാ​ടി​യി​ലെ ത​ല​മു​റ​ക​ൾ​ക്ക് മ​ണ​ലി​ലെ​ഴു​തി അ​ക്ഷ​ര​വെ​ളി​ച്ചം പ​ക​രു​ക​യാ​ണ് ആ​ശാ​ട്ടി​യ​മ്മ. വി​ജ​യ​ദ​ശ​മി നാ​ളി​ൽ മാ​ത്ര​മ​ല്ല. സൗ​ക​ര്യ​പ്ര​ദ​മാ​യ മ​റ്റു​ദി​വ​സ​ങ്ങ​ളി​ലും ത​ങ്ക​മ്മ ആ​ശാ​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി കു​ട്ടി​ക​ളു​ടെ ആ​ദ്യ​ക്ഷ​രം കു​റി​ക്കും. മൂ​ത്ത​മ​ക​ൾ രാ​ജ​മ്മ​യ്ക്കൊ​പ്പ​മാ​ണി​പ്പോ​ൾ താ​മ​സം.