ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണം
Wednesday, October 5, 2022 10:22 PM IST
കൂ​വ​പ്പ​ള്ളി: ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണം എ​ട്ടു മു​ത​ൽ 12 വ​രെ ന​ട​ക്കും. എ​ട്ടി​ന് രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് മാ​നേ​ജ​ർ റ​വ.​ഡോ. മാ​ത്യു പാ​യി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​സു​ജി​ത് ബാ​ബു ക്ലാ​സ് ന​യി​ക്കും. തെ​രു​വു​നാ​ട​കം, എ​ക്സി​ബി​ഷ​ൻ എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ വി​ക്ട്രി​ൻ അ​റി​യി​ച്ചു.

കു​ട്ടി​ക​ൾ​ക്ക്
ല​ഹ​രി വി​മു​ക്ത പ്രോ​ഗ്രാം

പൊ​ടി​മ​റ്റം: എ​സ്എ​ച്ച് സി​സ്റ്റേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മ​ല റി​ന്യു​വ​ൽ സെ​ന്‍റ​റി​ൽ 21 മു​ത​ൽ 23 വ​രെ ഡോ. ​സി​സ്റ്റ​ർ അ​ന്ന മ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​മു​ക്ത പ്രോ​ഗ്രാം ന​ട​ത്തും. ഡ്ര​ഗ്, സ്ക്രീ​ൻ, ആ​ൽ​ക്ക​ഹോ​ളി​ക് തു​ട​ങ്ങി​യ അ​ഡി​ക്‌ഷൻ ഉ​ള്ള​വ​രും റി​ലേ​ഷ​ൻ​ഷി​പ്പ്, പെ​രു​മാ​റ്റ രീ​തി എ​ന്നി​വ​യി​ൽ പ്ര​ശ്ന​ങ്ങ​ളു​ള്ളവരുമായ എ​ട്ടു​മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. ആ​ദ്യം ബു​ക്കു​ചെ​യ്യു​ന്ന 20 പേ​ർ​ക്കാ​യി​രി​ക്കും പ്ര​വേ​ശ​നം. മ​നഃ​ശാ​സ്ത്ര രം​ഗ​ത്ത് വി​ദ​ഗ്ധ​രാ​യ​വ​രും കൗ​ൺ​സി​ലിം​ഗ് രം​ഗ​ത്തു​ള്ള​വ​രും നേ​തൃ​ത്വം ന​ൽ​കും. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 500 രൂ​പ. 94973 74331.