ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍ ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി
Wednesday, October 5, 2022 10:24 PM IST
പാ​ലാ: കേ​ര​ളാ കോ​ണ്‍​ഗ്ര​സ്- എം ​കോ​ട്ട​യം ജി​ല്ലാ ഓ​ഫീ​സ് ചാ​ര്‍​ജ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ഔ​സേ​പ്പ​ച്ച​ന്‍ വാ​ളിപ്ലാ​ക്ക​ലി (പാ​ലാ)​നെ തെ​ര​ഞ്ഞെ​ടു​ത്തു. കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം, പ്ര​തി​ച്ഛാ​യ ഫി​നാ​ന്‍​സ് മാ​നേ​ജ​ര്‍, ഭ​ര​ണ​ങ്ങാ​നം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള ഔ​സേ​പ്പ​ച്ച​ന്‍ മീ​ന​ച്ചി​ല്‍ സ​ഹ​ക​ര​ണ കാ​ര്‍​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ന്‍റെ ഭ​ര​ണ​സ​മ​തി അം​ഗ​മാ​ണ്.

പ്ര​സാ​ദ് കു​രു​വി​ള
ആ​ന്‍റി ക​റ​പ്ഷ​ന്‍
മി​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്

പാ​ലാ: മേ​ജ​ര്‍ ര​വി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും ജ​സ്റ്റീ​സ് കെ​മാ​ല്‍​പാ​ഷ ര​ക്ഷാ​ധി​കാ​രി​യു​മാ​യി​ട്ടു​ള്ള ഇ​ന്ത്യന്‍ ആ​ന്‍റി ക​റ​പ്ഷ​ന്‍ മി​ഷ​ന്‍റെ 10 പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള പ്ര​സി​ഡ​ന്‍റാ​യി പ്ര​സാ​ദ് കു​രു​വി​ള നി​യ​മി​ത​നാ​യി. അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും നി​യ​മ​ത്തി​നും പൊ​തു​സ​മൂ​ഹ​ത്തി​നും മു​മ്പി​ലെ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2018ല്‍ ​പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച ആ​ന്‍റി ക​റ​പ്ഷ​ന്‍ മി​ഷ​ന് രാ​ജ്യ​ത്തു​ട​നീ​ളം ആ​യി​ര​ക്ക​ണ​ക്കി​ന് അം​ഗ​ങ്ങ​ളു​ണ്ട്.