ഏ​റ്റു​​മാ​​നൂ​​രി​​ല്‍ ഏ​​ഴു​​പേ​​രെ ക​​ടി​​ച്ച ​നാ​​യ​​യ്ക്ക് പേ​​വി​ഷബാ​ധ
Wednesday, October 5, 2022 10:47 PM IST
ഏ​റ്റു​മാ​നൂ​ർ: ഏ​​റ്റു​​മാ​​നൂ​​രി​​ല്‍ ഏ​​ഴു​​പേ​​രെ ക​​ടി​​ച്ച ​നാ​​യ​​യ്ക്കു പേ​​വി​​ഷ ബാ​​ധ​ സ്ഥി​​രീ​​ക​​രി​​ച്ചു. തി​​രു​​വ​​ല്ല​​യി​​ലെ പ​​ക്ഷി, മൃ​​ഗ​ രോ​​ഗ നി​​ര്‍​ണ​​യ കേ​​ന്ദ്ര​​ത്തി​​ല്‍ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് നാ​യ​യ്ക്ക് പേ​​വി​​ഷ ബാ​​ധ​യു​ണ്ടെ​ന്ന് ക​​ണ്ടെ​​ത്തി​​യ​​ത്.
സെ​​പ്റ്റം​​ബ​​ര്‍ 28ന് ​വൈ​കു​ന്നേ​ര​മാ​ണ് ​ഏ​​റ്റൂ​​മാ​​നൂ​​ര്‍ ന​​ഗ​​ര​​ഹൃ​ദ​യ​ത്തി​​ല്‍ വ​​ച്ച് ഏ​​ഴു​​പേ​​രെ നാ​​യ ക​​ടി​​ച്ച​ത്. നാ​യ​യു​ടെ ക​ഴു​ത്തി​ൽ ബെൽ​റ്റ് ധ​രി​പ്പി​ച്ചി​രു​ന്നു. അ​​ന്നു​ത​​ന്നെ മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പ് പി​​ടി​​കൂ​​ടി​​യ നാ​യ ക​​ഴി​​ഞ്ഞ​ദി​​വ​​സം ച​​ത്തു. തു​ട​ർ​ന്നു ന​​ട​​ത്തി​​യ പോ​​സ്റ്റ്മോ​​ര്‍​ട്ട​​ത്തി​​ലാ​​ണ് നാ​​യ​​യ്ക്കു പേ​​വി​​ഷ​​ബാ​​ധ​​യു​​ണ്ടെ​​ന്ന് ക​​ണ്ടെ​​ത്തി​​യത്. നാ​​യ​​യു​​ടെ ക​​ടി​​യേ​​റ്റ​​വ​​ര്‍ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍നി​​ന്നു പേ​​വി​​ഷ പ്ര​​തി​​രോ​​ധ കു​​ത്തി​​വ​​യ്പ് എ​​ടു​​ത്തി​​രു​​ന്നു.