ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്ക​വേ യു​വ​തി ഭ​ര്‍​ത്താ​വി​ന്‍റെ മു​ന്നി​ല്‍ ട്രെ​യി​നി​ടി​ച്ചു മ​രി​ച്ചു
Wednesday, October 5, 2022 11:54 PM IST
ഗാ​​ന്ധി​​ന​​ഗ​​ര്‍: ട്രാ​​ക്ക് മു​​റി​​ച്ചു​​ക​​ട​​ക്ക​​വേ യു​​വ​​തി ഭ​​ര്‍​ത്താ​​വി​​ന്‍റെ മു​​ന്നി​​ല്‍ ട്രെ​​യി​​നി​​ടി​​ച്ചു മ​​രി​​ച്ചു. സം​​ക്രാ​​ന്തി ഭാ​​ഗ​​ത്ത് ഗാ​​ന്ധി​​ന​​ഗ​​ര്‍ റെ​​യി​​ൽ​വേ ട്രാ​​ക്കി​​നു സ​​മീ​​പം താ​​മ​​സി​​ക്കു​​ന്ന ചു​​ള്ളി​​ക്ക​​ല്‍ സ​​ജി​​യു​​ടെ ഭാ​​ര്യ ജൈ​​ന (37) ആ​​ണ് മ​​രി​​ച്ച​​ത്.
ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 6.30നാ​​ണ് അ​​പ​​ക​​ടം. ഗാ​​ന്ധി​​ന​​ഗ​​ര്‍ പെ​​ട്രോ​​ള്‍ പ​​മ്പി​​നു സ​​മീ​​പ​​ത്തെ മീ​​ന്‍ ക​​ട​​യി​​ല്‍നി​​ന്ന് മീ​​ന്‍ വാ​​ങ്ങി റെ​​യി​​ല്‍​വേ ട്രാ​​ക്കി​​ലൂ​​ടെ ന​​ട​​ന്നു വ​​രി​​ക​​യാ​​യി​​രു​​ന്നു. ഭ​​ര്‍​ത്താ​​വ് ഈ ​​സ​​മ​​യം ഭാ​​ര്യ​​യെ കാ​​ത്ത് റെ​​യി​​ല്‍​വേ ട്രാ​​ക്കി​​നു സ​​മീ​​പം നി​​ൽ​ക്കു​​ക​​യാ​​യി​​രു​​ന്നു. വ​​ണ്ടി വ​​രു​​ന്ന​​തു ക​​ണ്ട് ഭ​​ര്‍​ത്താ​​വ് വി​​ളി​​ച്ചു കൂ​​വി​​യെ​​ങ്കി​​ലും ജൈ​​ന റെ​​യി​​ല്‍​വേ ട്രാ​​ക്ക് കു​​റു​​കെ ക​​ട​​ക്കു​​ന്ന​​തി​​നി​​ട​​യി​​ല്‍ എ​​ന്‍​ജി​​ന്‍​ഭാ​​ഗം വ​​ന്നി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ന്‍ ത​​ന്നെ മ​​ര​​ണം സം​​ഭ​​വി​​ച്ചു. ഗാ​​ന്ധി​​ന​​ഗ​​ര്‍ പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി മേ​​ല്‍​ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു. മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് മോ​​ര്‍​ച്ച​​റി​​യി​​ല്‍. മ​​ക​​ന്‍ ജി​​ത്തു (പ്ല​​സ് വ​​ണ്‍ വി​​ദ്യാ​​ര്‍​ഥി).