സ​ഹ​ക​ര​ണ മേ​ഖ​ല​യും കാ​ര്‍ഷി​ക​മേ​ഖ​ല​യും ത​മ്മി​ല്‍ പൊ​ക്കി​ൾ​ക്കൊ​ടി ബ​ന്ധം: മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍
Thursday, October 6, 2022 12:32 AM IST
കോ​ട്ട​യം: സ​ഹ​ക​ര​ണ മേ​ഖ​ല​യും കാ​ര്‍ഷി​ക മേ​ഖ​ല​യും ത​മ്മി​ല്‍ പൊ​ക്കി​ൾ​ക്കൊ​ടി ബ​ന്ധ​മെ​ന്ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ സാ​ങ്കേ​തി​ക വി​ദ്യാ​ധി​ഷ്ഠി​ത കൃ​ഷി പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​നി​ക്കാ​ട് റീ​ജ​ണ​ല്‍ ഫാ​ര്‍മേ​ഴ്‌​സ് സ​ര്‍വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കാ​ര്‍ഷി​ക മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ന്‍ സ​ഹ​ക​ര​ണ മേ​ഖ​ല​യും തി​രി​ച്ചും എ​ന്ന നി​ല​യി​ല്‍ സ​ഹ​ക​ര​ണ മേ​ഖ​ല​യും കാ​ര്‍ഷി​ക മേ​ഖ​ല​യും ഒ​രു പോ​ലെ വ​ള​രു​ന്ന​താ​ണ് കേ​ര​ളം ക​ണ്ടി​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​ന്‍. ഗി​രീ​ഷ്‌​കു​മാ​ര്‍, പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശാ ഗി​രീ​ഷ്, ആ​നി​ക്കാ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​ഗോ​പ​കു​മാ​ര്‍, എ​ആ​ര്‍എ​ഫ്എ​സ്‌​സി ബാ​ങ്ക് എം​ഡി റെ​ജി​മോ​ള്‍ ഫി​ലി​പ്പ്, സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍ഡ് കാ​ര്‍ഷി​ക- സ​ഹ​ക​ര​ണ വി​ഭാ​ഗം മേ​ധാ​വി എ​സ്.​എ​സ്. നാ​ഗേ​ഷ്, സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ ഫി​ലി​പ്പ് കു​ഴി​കു​ളം, സ​ഹ​ക​ര​ണ സം​ഘം കോ​ട്ട​യം (ജ​ന​റ​ല്‍) ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ എ​ന്‍. വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.