മാടപ്പള്ളി: ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകനായ ഫാ. ആനന്ദ് ഓലിക്കര ഐഎംഎസ്. സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി മാടപ്പളളിയിലെ സമരപ്പന്തലില്‍ നടത്തിയ 169-ാം ദിവസ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമരസമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. സൈനാ തോമസ്, സിനി വര്‍ഗീസ്, ബേബിച്ചന് ഓലിക്കര, ഡി. സുരേഷ്, ജയിംസ് പഴയചിറ, ഷിനോ ഓലിക്കര, മാത്തുക്കുട്ടി മറ്റത്തില്‍, കെ.എന്‍. രാജന്, ബിന്‍സി ബിനോയ്, അപ്പിച്ചന്‍ എഴുത്തുപളളി, സെലിന് ബാബു, രതീഷ് രാജന്, എ.ടി. വര്‍ഗീസ്, സാജന് കൊരണ്ടിത്തറ, ജേക്കബ് കൂവക്കാട് എന്നിവര്‍ പ്രസംഗിച്ചു.