കെ​എ​സ്ആ​ര്‍ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ കാ​ത്തി​രി​പ്പുകേ​ന്ദ്ര​ം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, October 6, 2022 12:32 AM IST
ച​ങ്ങ​നാ​ശേ​രി: എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നിന്ന് 25 ല​ക്ഷം രൂ​പ മു​ത​ല്‍​മു​ട​ക്കി ച​ങ്ങ​നാ​ശേ​രി കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ പു​തി​യ​താ​യി നി​ര്‍​മി​ച്ച ബ​സ് കാ​ത്തി​രി​പ്പുകേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി മു​ഖ്യാ​തി​ഥി​യും ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ന്ധ്യാ മ​നോ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. വി​വി​ധ രാ​ഷ്‌​ട്രീ​യ ക​ക്ഷി നേ​താ​ക്ക​ള്‍ പ്ര​സം​ഗി​ക്കും.
കാ​ത്തി​രി​പ്പുകേ​ന്ദ്ര​ത്തി​ന്‍റെ ഉ​ള്ളി​ല്‍ സ്റ്റേ​ഷ​ന്‍മാ​സ്റ്റ​ര്‍ റൂം, ​ക​ണ്‍ട്രോ​ള്‍ റൂം ​തു​ട​ങ്ങി​യ​വ​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ച​ങ്ങ​നാ​ശേ​രി കെ​എ​സ്ആ​ര്‍ടി​സി ഡി​പ്പോ​യി​ല്‍ പു​തി​യ കെ​ട്ടി​ടം നി​ര്‍മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ര്‍മി​ച്ച​ത്. എ​ച്ച്എ​ല്‍എ​ല്‍ ലൈ​ഫ് കെ​യ​റി​നാ​ണ് നി​ര്‍മാ​ണ ചു​മ​ത​ല.
നി​ല​വി​ലു​ള്ള പ​ഴ​യ​കെ​ട്ടി​ടം ഉ​ട​ന്‍ത​ന്നെ പൊ​ളി​ച്ചു മാ​റ്റും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളെ​ല്ലാം പൂ​ര്‍ത്തി​യാ​യ​താ​യി ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ പ​റ​ഞ്ഞു.