ചേ​ര്‍​പ്പു​ങ്ക​ല്‍ പ​ഴ​യ പാ​ല​ത്തി​ന്‍റെ സാ​മ​ഗ്രി​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ ന​ട​പ​ടി
Thursday, October 6, 2022 11:13 PM IST
പാ​ലാ: ചേ​ര്‍​പ്പു​ങ്ക​ല്‍ പ​ഴ​യ പാ​ല​ത്തി​ന്‍റെ ത​ക​ര്‍​ന്നു​പോ​യ കൈ​വ​രി​ക​ള്‍ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നു നി​ര്‍​മി​ച്ച കോ​ണ്‍​ക്രീ​റ്റ് സാ​മ​ഗ്രി​ക​ള്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളും എ​ത്ര​യും പെ​ട്ടെ​ന്ന് നീ​ക്കം ചെ​യ്യാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ അ​റി​യി​ച്ചു.

ചേ​ര്‍​പ്പു​ങ്ക​ലി​ലെ വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ള്‍, വ്യാ​പാ​രി വ്യ​വ​സാ​യി​ക​ള്‍, ഓ​ട്ടോ​റി​ക്ഷ യൂ​ണി​യ​നു​ക​ള്‍, ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍​സ്ലീ​വാ ആ​ശു​പ​ത്രി, ചേ​ര്‍​പ്പു​ങ്ക​ല്‍ ഉ​ണ്ണി മി​ശി​ഹാ പ​ള്ളി, വി​വി​ധ സ്‌​കൂ​ള്‍ - കോ​ള​ജ് അ​ധി​കൃ​ത​ര്‍ എ​ന്നി​വ​രെ​ല്ലാം ഉ​ന്ന​യി​ച്ച ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​ഴ​യ പാ​ല​ത്തി​ല്‍നി​ന്ന് എ​ല്ലാ കോ​ണ്‍​ഗ്രീ​റ്റ് സാ​മ​ഗ്രി​ക​ളും നീ​ക്കം ചെ​യ്യാ​ന്‍ നി​ര്‍​ദേശി​ച്ച​ത്.

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കൈ​വ​രി​ക​ള്‍ നീ​ക്കം ചെ​യ്ത് സു​ര​ക്ഷി​ത​മാ​യ കോ​ണ്‍​ക്രീ​റ്റ് കൈ​വ​രി​ക​ള്‍ സ്ഥാ​പി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. പ​ഴ​യ പാ​ല​ത്തി​ലൂ​ടെ തു​ട​ര്‍​ച്ച​യാ​യി വാ​ഹ​ന​ങ്ങ​ള്‍ പോ​കു​ന്ന​തി​നി​ട​യി​ല്‍ കൈ​വ​രി​ക​ളു​ടെ നി​ര്‍​മാ​ണം ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത​തു​മൂ​ലം ഒ​രു മാ​സ​മാ​യി ഈ ​ജോ​ലി​ക​ള്‍ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ട്രാ​ഫി​ക് കാ​ര​ണം പ​ഴ​യ പാ​ല​ത്തി​ലെ നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് വ​ള​രെ പ്ര​യാ​സ​മു​ണ്ടെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​ര​നും അ​റി​യി​ച്ചി​രു​ന്നു.

ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ക്ലേ​ശം സം​ബ​ന്ധി​ച്ച് മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ​യും മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ​യും ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ഴ​യ പാ​ല​ത്തി​ല്‍നി​ന്ന് കോ​ണ്‍​ക്രീ​റ്റ് സാ​മ​ഗ്രി​ക​ള്‍ പൂ​ര്‍​ണ​മാ​യും മാ​റ്റു​ന്ന​തി​ന് തീ​രു​മാ​നി​ച്ച​ത്. ഇ​ത് പ്ര​കാ​രം പ​ഴ​യ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ഭാ​ഗ​ത്ത് വീ​തി കൂ​ടു​ത​ലു​ള്ള സ്ഥ​ല​ത്ത് ത​ത്കാ​ലം സ്റ്റോ​ക്ക് ചെ​യ്യും.