ഫ്യൂ​ച്ച​ർ സ്റ്റാ​ർ​സ്: അ​ധ്യാ​പ​ക ശി​ല്പ​ശാ​ല ന​ട​ത്തി
Thursday, October 6, 2022 11:13 PM IST
ഈ​രാ​റ്റു​പേ​ട്ട: പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മി​ക​വി​നു വേ​ണ്ടി സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ‍​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം​എ​ൽ​എ സ​ർ​വീ​സ് ആ​ർ​മി ഗ​വ​ൺ​മെ​ന്‍റ്, എ​യ്ഡ​ഡ് ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ആ​വി​ഷ്ക​രി​ച്ച ഫ്യൂ​ച്ച​ർ സ്റ്റാ​ർ​സ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ പ്രോ​ജ​ക്‌​ടി​ന്‍റെ 2022-23 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യാ​നാ​യി പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ​യും മെ​ന്‍റ​ർ​മാ​രു​ടെ​യും ശി​ല്പ​ശാ​ല ചെ​മ്മ​ല​മ​റ്റം ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്കൂ​ളി​ൽ ന​ട​ത്തി.

ഫ്യൂ​ച്ച​ർ സ്റ്റാ​ർ​സ് ഡ​യ​റ​ക്‌​ട​ർ ഡോ. ​ആ​ൻ​സി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എം​ജി യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സാ​ബു തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​ർ​ജ് ക​രു​ണയ്​ക്ക​ൽ ശി​ല്പ​ശാ​ല​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.

ഡി​ഐ​ഇ​ടി പ്രി​ൻ​സി​പ്പ​ൽ ആർ. പ്ര​സാ​ദ്, കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​ഇ​ഒ എം. ​റ​സീ​ന ബീ​ഗം, കാ​ഞ്ഞി​ര​പ്പ​ള്ളി ഇ ​പി.​എ​ച്ച്. ശൈ​ല​ജ, ഈ​രാ​റ്റു​പേ​ട്ട എ​ഇ സി.​എം. ഷം​ല ബീ​വി, ഹെ​ഡ്മാ​സ്റ്റ​ർ സാ​ബു മാ​ത്യു, നോ​ബി ഡൊ​മി​നി​ക്, ജോ​ബി​ൻ ക​ണി​പ​റ​മ്പി​ൽ, ഡോ. ​ലി​ല്ലി​ക്കു​ട്ടി ഏ​ബ്ര​ഹാം, ആ​ൻ​സ​മ്മ തോ​മ​സ്, ആ​ർ. ധ​ർ​മ​കീ​ർ​ത്തി, പി.​എ. ഇ​ബ്രാ​ഹിം​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.