റോ​ഡ് നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം
Thursday, October 6, 2022 11:13 PM IST
പാ​ലാ: മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പാ​റ​പ്പ​ള്ളി കോ​ള​നി നി​വാ​സി​ക​ളു​ടെ ദീ​ര്‍​ഘ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ടു പു​തി​യ റോ​ഡി​ന്‍റെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. 59 വ​ര്‍​ഷ​മാ​യി ന​ട​പ്പു വ​ഴി മാ​ത്ര​മാ​യി​രു​ന്നു ഒ​ന്നാം വാ​ര്‍​ഡി​ലു​ള്ള ഈ ​കോ​ള​നി​യി​ലേ​ക്കു​ണ്ടാ​യി​രു​ന്ന​ത്. റോ​ഡി​ല്‍​നി​ന്ന് അ​ര​ക്കി​ലോ​മീ​റ്റ​ർ അ​ക​ത്തോ​ട്ട് കി​ട​ക്കു​ന്ന ഈ ​കോ​ള​നി​യി​ല്‍ 29 വീ​ടു​ക​ളാ​ണു​ള്ള​ത്. എം​എ​ല്‍​എ ഫ​ണ്ടി​ല്‍​നി​ന്നു ല​ഭി​ച്ച 30 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് വ​ഴി വീ​തി കൂ​ട്ടി റോ​ഡ് നി​ര്‍​മി​ക്കു​ന്ന​ത്.

എ​ല്ലാ വീ​ടു​ക​ള്‍​ക്ക​രി​കെ​യും വാ​ഹ​ന​ങ്ങ​ള്‍ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് റോ​ഡി​ന്‍റെ നി​ര്‍​മാ​ണം. മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി കു​ഴി​പ്പാ​ല, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷി​ബു പൂ​വേ​ലി, പാ​ലാ ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ബി​നു പു​ളി​ക്ക​ക​ണ്ടം, ഇ​ന്ദു പ്ര​കാ​ശ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, കോ​ള​നി നി​വാ​സി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.