കോട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​പൂ​ര്‍​വ ശ​സ്ത്ര​ക്രി​യ വി​ജ​യം
Thursday, October 6, 2022 11:17 PM IST
ഗാ​​ന്ധി​​ന​​ഗ​​ർ: സ​​ര്‍​ക്കാ​​ര്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജു​​ക​​ളി​​ല്‍ ആ​​ദ്യ​​മാ​​യി കീ​​ഴ്താ​​ടി​​യെ​​ല്ലി​​ലെ ച​​ലി​​പ്പി​​ക്കു​​ന്ന അ​​തി​​സ​​ങ്കീ​​ര്‍​ണ​​മാ​​യ സ​​ന്ധി മാ​​റ്റി​​വ​യ്​​ക്ക​​ല്‍ ശ​​സ്ത്ര​​ക്രി​​യ ഡെ​​ന്‍റ​ല്‍ കോ​​ള​​ജി​​ലെ ഓ​​റ​​ല്‍ ആ​​ൻ​​ഡ് മാ​​ക്‌​​സി​​ലോ​​ഫേ​​ഷ്യ​​ല്‍ സ​​ര്‍​ജ​​റി വി​​ഭാ​​ഗം (ഒ​​എം​​എ​​ഫ്എ​​സ് ) വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ര്‍​ത്തി​​യാ​​ക്കി. കോ​​ട്ട​​യം സ്വ​​ദേ​​ശി​​യാ​​യ 56 കാ​​ര​​നാ​​ണ് അ​​പൂ​​ര്‍​വ ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യ​​ത്. രോ​​ഗി സു​​ഖം പ്രാ​​പി​​ച്ചു വ​​രു​​ന്നു. ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് നേ​​തൃ​​ത്വം വ​​ഹി​​ച്ച മു​​ഴു​​വ​​ന്‍ ടീ​​മി​​നെ​​യും ആ​​രോ​​ഗ്യ വ​​കു​​പ്പ് മ​​ന്ത്രി വീ​​ണാ ജോ​​ര്‍​ജ് അ​​ഭി​​ന​​ന്ദി​​ച്ചു.

കീ​​ഴ്താ​​ടി​​യെ​​ല്ലി​​ലെ ട്യൂ​​മ​​ര്‍ കാ​​ര​​ണം, കീ​​ഴ്താ​​ടി​​യെ​​ല്ലും അ​​തി​​നു അ​​നു​​ബ​​ന്ധി​​ച്ചു​​ള്ള സ​​ന്ധി​​യും ശ​​സ്ത്ര​​ക്രി​​യ വ​​ഴി നീ​​ക്കം ചെ​​യ്ത് പ​​ക​​രം പു​​തി​​യ കൃ​​ത്രി​​മ സ​​ന്ധി വ​​ച്ചു​പി​​ടി​​പ്പി​​ക്കു​​ക​​യാ​​ണ് ചെ​​യ്ത​​ത്. ട്യൂ​​മ​​ര്‍ ബാ​​ധി​​ച്ച താ​​ടി​​യെ​​ല്ല് എ​​ടു​​ത്ത് ക​​ള​​ഞ്ഞാ​​ല്‍ ക​​വി​​ളൊ​​ട്ടി​​യി​​രി​​ക്കും. ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​നും ബു​​ദ്ധി​​മു​​ട്ടാ​​യി​​രി​​ക്കും. അ​​തി​​നാ​​ലാ​​ണ് കൃ​​ത്രി​​മ സ​​ന്ധി വ​​ച്ചു​​പി​​ടി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ സാ​​ധ്യ​​ത​​യാ​​രാ​​ഞ്ഞ​​ത്. ചെ​​ന്നൈ​​യി​​ലെ ലാ​​ബി​​ല്‍ സി​​ടി സ്‌​​കാ​​ന്‍ അ​​യ​​ച്ചു​​കൊ​​ടു​​ത്ത് മാ​​തൃ​​ക​​യു​​ണ്ടാ​​ക്കി​​യ ശേ​​ഷ​​മാ​​ണ് ആ​​ര്‍​ട്ടി​​ഫി​​ഷ്യ​​ല്‍ സ​​ന്ധി​​യു​​ണ്ടാ​​ക്കി ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി വ​​ച്ചു​​പി​​ടി​​പ്പി​​ച്ച​​ത്.

മു​​ഖ​​ഭാ​​വ​​ങ്ങ​​ളും മു​​ഖ​​ത്തെ വി​​വി​​ധ പേ​​ശി​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​ന​​വും സാ​​ധ്യ​​മാ​​കു​​ന്ന ഞെ​​ര​​മ്പു​​ക​​ള്‍​ക്ക് ക്ഷ​​തം സം​​ഭ​​വി​​ക്കു​​ന്ന​​ത് ഈ ​​ശ​​സ്ത്ര​​ക്രി​​യ​​യു​​ടെ സ​​ങ്കീ​​ര്‍​ണ​​ത​​യാ​​ണ്. എ​​ന്നാ​​ല്‍ യാ​​തൊ​​രു പാ​​ര്‍​ശ്വ​​ഫ​​ല​​വും കൂ​​ടാ​​തെ ഈ ​​ശ​​സ്ത്ര​​ക്രി​​യ പൂ​​ര്‍​ത്തീ​​ക​​രി​​ച്ചു. ക​​ഴി​​ഞ്ഞ 28നു ​​ന​​ട​​ന്ന ശ​​സ്ത്ര​​ക്രി​​യ ഏ​​ഴു മ​​ണി​​ക്കൂ​​ര്‍ നീ​​ണ്ടു​നി​​ന്നു.

ഒ​​എം​​എ​​ഫ്എ​​സ് മേ​​ധാ​​വി ഡോ. ​​എ​​സ്. മോ​​ഹ​​ന്‍റെ​​യും അ​​ന​​സ്‌​​തേ​​ഷ്യാ വി​​ഭാ​​ഗം ഡോ. ​​ശാ​​ന്തി, ഡോ. ​​ഷീ​​ല വ​​ര്‍​ഗീ​​സ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഡോ. ​​ദീ​​പ്തി സൈ​​മ​​ണ്‍, ഡോ. ​​ബോ​​ബി ജോ​​ണ്‍, ഡോ. ​​പി.​​ജി. ആ​ന്‍റ​​ണി, ഡോ. ​​ജോ​​ര്‍​ജ് ഫി​​ലി​​പ്പ്, ന​​ഴ്‌​​സു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ ശ​​സ്ത്ര​​ക്രി​​യ​​യി​​ല്‍ പ​​ങ്കാ​​ളി​​ക​​ളാ​​യി.