കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ദ​മ്പ​തി​ക​ൾ മ​രി​ച്ചു
Thursday, October 6, 2022 11:17 PM IST
മ​​ണി​​മ​​ല: മ​​ണി​​മ​​ല - റാ​​ന്നി റൂ​​ട്ടി​​ൽ ക​​രി​​മ്പ​​ന​​ക്കു​​ള​​ത്ത് കാ​​റും സ്കൂ​​ട്ട​​റും കൂ​​ട്ടി​​യി​​ടി​​ച്ച് ദ​​മ്പ​​തി​​ക​​ൾ മ​​രി​​ച്ചു. മ​​ണി​​മ​​ല നി​​ര​​വ​​ത്തു​​പ​​ടി പു​​തി​​യോ​​ട്ട് (കൊ​​ക്ക​​പ്പു​​ഴ) പി.​​ജെ. ജോ​​സ​​ഫ് (71), ഭാ​​ര്യ ഉ​​ഷ (63) എ​​ന്നി​​വ​​രാ​​ണ് മ​​രി​​ച്ച​​ത്. ചൊ​​വ്വാ​​ഴ്ച വൈ​​കു​​ന്നേ​​രം 4.20 നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ജോ​​സ​​ഫും ഭാ​​ര്യ ഉ​​ഷ​​യും റാ​​ന്നി​​യി​​ലു​​ള്ള ബ​​ന്ധു​​വീ​​ട്ടി​​ലേ​​ക്ക് സ്കൂ​​ട്ട​​റി​​ൽ പോ​​വു​​ക​​യാ​​യി​​രു​​ന്നു. എ​​തി​​ർ​​ദി​​ശ​​യി​​ൽ വ​​ന്ന കാ​​ർ മ​​റ്റൊ​​രു കാ​​റി​​ലി​​ടി​​ച്ച ശേ​​ഷം ദ​​മ്പ​​തി​​ക​​ൾ സ​​ഞ്ച​​രി​​ച്ച സ്കൂ​​ട്ട​​റി​​ലി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ ത​​ന്നെ ഇ​​വ​​രെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലും പി​​ന്നീ​​ട് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. മ​​ണി​​മ​​ല പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.

മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പോ​​സ്റ്റു​​മാ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു​​കൊ​​ടു​​ത്തു. സം​​സ്കാ​​രം ഇ​​ന്ന് മൂ​​ന്നി​​ന് മ​​ണി​​മ​​ല ഹോ​​ളി മെ​​യ്ജൈ ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ. മ​​ക്ക​​ൾ: ജി​​ജോ ജോ​​യി ജോ​​സ​​ഫ്, ജൂ​​ജി​​ൻ ജോ​​സ​​ഫ്. മ​​രു​​മ​​ക്ക​​ൾ: ബെ​​ലി​​ൻ, ബെ​​ലോ​​ൺ​​സി.