ജി​ല്ലാ അ​ത്‌​ല​റ്റി​ക് മ​ത്സ​ര​ങ്ങ​ള്‍​ക്ക് ഇ​ന്ന് പാ​ലാ​യി​ല്‍ തു​ട​ക്കം
Thursday, October 6, 2022 11:17 PM IST
കോ​​ട്ട​​യം: ജി​​ല്ലാ അ​​ത്‌​​ല​​റ്റി​​ക് അ​​സോ​​സി​​യേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന 65- മ​​ത് ജി​​ല്ല അ​​ത്‌​​ല​​റ്റി​​ക് മ​​ത്സ​​ര​​ങ്ങ​​ള്‍ ഇ​​ന്നു മു​​ത​​ല്‍ എ​​ട്ടു വ​​രെ പാ​​ലാ മു​​നി​​സി​​പ്പ​​ല്‍ സി​​ന്ത​​റ്റി​​ക് സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ക്കും.

ഇ​​ന്നു രാ​​വി​​ലെ ഏ​​ഴി​​ന് 20 കി​​ലോ​​മീ​​റ്റ​​ര്‍ ന​​ട​​ത്ത മ​​ത്സ​​ര​​ത്തോ​​ടെ​​യാ​​ണ് തു​​ട​​ക്കം. ജി​​ല്ല​​യി​​ലെ വി​​വി​​ധ സ്‌​​കൂ​​ള്‍, കോ​​ള​​ജ്, ക്ല​​ബു​​ക​​ളെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് 700ല​​ധി​​കം താ​​ര​​ങ്ങ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ പ​​ങ്കെ​​ടു​​ക്കും. 14, 16, 18,20 സീ​​നി​​യ​​ര്‍ വ​​നി​​ത പു​​രു​​ഷ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ്.

ഇ​​ന്നു രാ​​വി​​ലെ ന​​ട​​ക്കു​​ന്ന ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പാ​​ലാ മു​​നി​​സി​​പ്പ​​ല്‍ കൗ​​ണ്‍​സി​​ല​​റും വി​​ദ്യാ​​ഭ്യാ​​സ, ക​​ലാ, കാ​​യി​​ക സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ര്‍​മാ​​നു​​മാ​​യ തോ​​മ​​സ് പീ​​റ്റ​​ര്‍ മീ​​റ്റ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​ന്‍റ് പ്ര​​ഫ. പ്ര​​വീ​​ണ്‍ ത​​ര്യ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.​ അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​സി​​സ്റ്റ​​ര്‍ റെ​​ജീ​​ന​​മ്മാ ജോ​​സ​​ഫ്, കൗ​​ണ്‍​സി​​ല​​ര്‍​മാ​​രാ​​യ ഷാ​​ജു തു​​രു​​ത്ത​​ന്‍, ബി​​ജി ജോ​​ജോ, ബി​​നു പു​​ളി​​ക്ക​​ക​​ണ്ടം, ബൈ​​ജു കൊ​​ല്ലം​​പ​​റ​​മ്പി​​ല്‍ ബി​​ന്ദു മ​​നു, നീ​​ന ജോ​​ര്‍​ജ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

മു​​ന്‍ കാ​​യി​​ക അ​​ധ്യാ​​പ​​ക​​ര്‍ ആ​​യി​​രു​​ന്ന വി.​​സി. ജോ​​സ​​ഫ്, ജോ​​സ​​ഫ് മ​​ന​​യാ​​നി, ദ്രോ​​ണാ​​ചാ​​ര്യ കെ. ​​പി. തോ​​മ​​സ്, കെ.​​പി.​ സ​​തീ​​ഷ് കു​​മാ​​ര്‍, പ്ര​​ഫ. നൈ​​നാ​​മ തോ​​മ​​സ്, പ്ര​​ഫ. മേ​​ഴ്‌​​സി ജോ​​സ​​ഫ്, ഡോ. ​​വി.​സി. ​അ​​ല​​ക്‌​​സ് എ​​ന്നി​​വ​​രെ ച​​ട​​ങ്ങി​​ല്‍ ആ​​ദ​​രി​​ക്കും. ല​​ഹ​​രി വി​​രു​​ദ്ധ ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി കാ​​യി​​ക​​താ​​ര​​ങ്ങ​​ള്‍ ല​​ഹ​​രി വി​​രു​​ദ്ധ പ്ര​​തി​​ജ്ഞ​​യെ​​ടു​​ക്കും.

ചാ​​മ്പ്യ​​ന്മാ​​രാ​​കു​​ന്ന ടീ​​മി​​ന് ജൂ​​ണി​​യ​​ര്‍ വി​​ഭാ​​ഗ​​ത്തി​​ലും സീ​​നി​​യ​​ര്‍ വി​​ഭാ​​ഗ​​ത്തി​​ലും പ്ര​​ത്യേ​​കം ഓ​​വ​​റോ​​ള്‍ ട്രോ​​ഫി​​ക​​ള്‍ സ​​മ്മാ​​നി​​ക്കും. കൂ​​ടാ​​തെ ഓ​​രോ വി​​ഭാ​​ഗ​​ത്തി​​ലും ജേ​​താ​​ക്ക​​ള്‍ ആ​​കു​​ന്ന ടീ​​മി​​നും ട്രോ​​ഫി​​ക​​ള്‍ സ​​മ്മാ​​നി​​ക്കും.