വി​ല്പ​ന​യ്ക്കാ​യി കാ​റി​ല്‍ സൂ​ക്ഷി​ച്ച മ​ദ്യം പി​ടി​കൂ​ടി
Friday, October 7, 2022 1:42 AM IST
ഗാ​ന്ധി​ന​ഗ​ര്‍: വി​ല്പ​ന​യ്ക്കാ​യി കാ​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 15 ലി​റ്റ​ര്‍ മ​ദ്യം ഏ​റ്റു​മാ​നൂ​ര്‍ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി.

ആ​ര്‍പ്പൂ​ക്ക​ര നെ​ടും​പ​റ​മ്പി​ല്‍ എ​ന്‍.​കെ. നി​ഷാ​ദി (42)നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.15നു ​തൊ​ണ്ണം​കു​ഴി ഭാ​ഗ​ത്തു​നി​ന്നാ​ണു പി​ടി​കൂ​ടി​യ​ത്. ര​ണ്ടു​ദി​വ​സം മ​ദ്യ​ശാ​ല​ക​ള്‍ക്ക് അ​വ​ധി​യാ​യ​തി​നാ​ല്‍ ചി​ല്ല​റ​വി​ല്പ​ന​യ്ക്കാ​യി വാ​ങ്ങി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്‌​ട​ര്‍ ടി. ​സ​ജി​ത്തി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ര്‍ന്ന് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍മാ​രാ​യ വി.​ആ​ര്‍. രാ​ജേ​ഷ്, ര​ഞ്ജി​ത് കെ. ​ന​മ്പ്യാ​ട്ട്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍മാ​രാ​യ എം.​ആ​ര്‍. ര​ജ​നീ​ഷ്, കെ.​കെ. പ്ര​ജീ​ഷ്, ഷി​ബു ജോ​സ​ഫ്, രാ​ഹു​ല്‍ നാ​രാ​യ​ണ​ന്‍, സി.​എം. വി​നോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.
പ്ര​തി​യെ​യും കാ​റും എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.