മു​തി​ര്‍ന്ന വോ​ട്ട​ര്‍മാ​രെ ആ​ദ​രി​ച്ചു
Friday, October 7, 2022 1:42 AM IST
പു​തു​പ്പ​ള്ളി: വ​യോ​ജ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മു​തി​ര്‍ന്ന വോ​ട്ട​റാ​യ കാ​ഞ്ഞി​ര​ത്തും​മൂ​ട് ക​രീം​കു​റ്റി​മ​ണ്ണി​ല്‍ കെ.​എം. തോ​മ​സി​നെ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​പി.​കെ. ജ​യ​ശ്രീ ആ​ദ​രി​ച്ചു. 102 വ​യ​സു​ള്ള കെ.​എം. തോ​മ​സി​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യാ​ണ് ആ​ദ​രി​ച്ച​ത്. ച​ങ്ങ​നാ​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മു​തി​ര്‍ന്ന വോ​ട്ട​റാ​യ സ​രോ​ജ​നി​യെ ഇ​ല​ക്‌​ഷ​ന്‍ ക​മ്മീ​ഷ​ന്‍റെ സ​ര്‍ട്ടി​ഫി​ക്ക​റ്റും പൊ​ന്നാ​ട​യും ന​ല്‍കി ഇ​ല​ക്‌​ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജി​യോ ടി. ​മ​നോ​ജ് ആ​ദ​രി​ച്ചു. ഇ​ല​ക്‌​ഷ​ന്‍ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍ദാ​ര്‍ പി. ​ഫ്രാ​ന്‍സി​സ്, പാ​യി​പ്പാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ എം. ​സ​ബീ​ന, വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.