ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷ​വും ല​ഹ​രി വി​രു​ദ്ധ പ്ര​ചാ​ര​ണം ഉ​ദ്ഘാ​ട​ന​വും
Friday, October 7, 2022 1:42 AM IST
കോ​ട്ട​യം: എം​ജി സ​ര്‍വ​ക​ലാ​ശ​ല​യി​ല്‍ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷ​വും ല​ഹ​രി വി​രു​ദ്ധ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് രാ​വി​ലെ ന​ട​ക്കും. 9.15ന് ​വൈ​സ് ചാ​ന്‍സ​ല​ര്‍ പ്ര​ഫ. സാ​ബു തോ​മ​സ് ഗാ​ന്ധി പ്ര​തി​മ​യി​ല്‍ ഹാ​രാ​ര്‍പ്പ​ണ​വും പു​ഷ്പാ​ര്‍ച്ച​ന​യും ന​ട​ത്തും.

സ്‌​കൂ​ള്‍ ഓ​ഫ് ഗാ​ന്ധി​യ​ന്‍ തോ​ട്ട് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ ഗാ​ന്ധി ഭ​ജ​ന്‍ അ​വ​ത​രി​പ്പി​ക്കും. 9.30ന് ​സെ​ന​റ്റ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന വൈ​സ് ചാ​ന്‍സ​ല​ര്‍ ഗാ​ന്ധി​ജ​യ​ന്തി ദി​ന സ​ന്ദേ​ശം ന​ല്‍കും. പ്രോ-​വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​സി.​ടി. അ​ര​വി​ന്ദ​കു​മാ​ര്‍, ര​ജി​സ്ട്രാ​ര്‍ ഡോ.​ബി. പ്ര​കാ​ശ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.