ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​ം ഇ​ന്ന്
Friday, October 7, 2022 1:42 AM IST
കോ​ട്ട​യം: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ​ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് കോ​ട്ട​യം മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ളി​ല്‍ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ നി​ര്‍വ​ഹി​ക്കും. രാ​വി​ലെ 9.15 മു​ത​ല്‍ തി​രു​ന​ക്ക​ര ഗാ​ന്ധി ച​ത്വ​ര​ത്തി​ലെ ഗാ​ന്ധി പ്ര​തി​മ​യി​ല്‍ പു​ഷ്പാ​ര്‍ച്ച​ന​യും ഹാ​രാ​ര്‍പ്പ​ണ​വും ന​ട​ക്കും.

10.30ന് ​ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ നി​ര്‍വ​ഹി​ക്കും. ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ ഗാ​ന്ധി ജ​യ​ന്തി​ദി​ന സ​ന്ദേ​ശം ന​ല്‍കും.

എം​പി​മാ​രാ​യ ജോ​സ് കെ. ​മാ​ണി, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, ആ​ന്‍റോ ആ​ന്‍റ​ണി, എം​എ​ല്‍എ​മാ​രാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി, മോ​ന്‍സ് ജോ​സ​ഫ്, സി.​കെ. ആ​ശ, മാ​ണി സി. ​കാ​പ്പ​ന്‍, സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍, ജോ​ബ് മൈ​ക്കി​ള്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര്‍മ​ല ജി​മ്മി, കോ​ട്ട​യം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബി​ന്‍സി സെ​ബാ​സ്റ്റ്യ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ പി.​കെ. ജ​യ​ശ്രീ, ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍ത്തി​ക്, കോ​ട്ട​യം ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍മാ​ന്‍ ബി. ​ഗോ​പ​കു​മാ​ര്‍, ന​ഗ​ര​സ​ഭാം​ഗം ജ​യ​മോ​ള്‍ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ആ​ന്‍ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ്, എ​ക്സൈ​സ്, റ​വ​ന്യു, പോ​ലീ​സ്, പൊ​തു​വി​ദ്യാ​ഭ്യാ​സം, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, പൊ​തു​വി​ത​ര​ണ - ഉ​പ​ഭോ​ക്തൃ​കാ​ര്യം, പൊ​തു​മ​രാ​മ​ത്ത്, ആ​രോ​ഗ്യം, ഖാ​ദി​ഗ്രാ​മ​വ്യ​വ​സാ​യം സാ​ക്ഷ​ര​ത മി​ഷ​ന്‍, കു​ടും​ബ​ശ്രീ, ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍, എം​ജി സ​ര്‍വ​ക​ലാ​ശാ​ല, ജി​ല്ല ഭ​ര​ണ​കൂ​ടം തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചേ​ര്‍ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.