നാ​യ്ക്ക​ളെ പി​ടി​കൂ​ടി കു​ത്തി​വ​യ്പ് ന​ൽ​കു​ന്ന​തി​നു പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ​വ​രി​ൽ പ​കു​തി​യും സ്ത്രീ​ക​ൾ
Friday, October 7, 2022 1:45 AM IST
ത​ല​യോ​ല​പ്പ​റ​മ്പ് : ത​ല​യോ​ല​പ്പ​റ​മ്പ് മൃ​ഗ സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ഡോ​ഗ് കാ​ച്ച​ർ ദ്വി​ദി​ന പ​രി​ശീ​ല​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത 30 പേ​രി​ൽ 15 പേ​ർ സ്ത്രീ​ക​ൾ. നാ​യ്ക്ക​ളെ വ​ല ഉ​പ​യോ​ഗി​ച്ചു പി​ടി​കൂ​ടു​ന്ന​തി​ൽ പു​രു​ഷ​ൻ​മാ​ർ​ക്കൊ​പ്പം സ്ത്രീ​ക​ളും ഏ​റെ മി​ക​വ് പു​ല​ർ​ത്തി. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​ണ് നാ​യ്ക്ക​ളെ പി​ടി​കൂ​ടു​ന്ന പ​രി​ശീ​ല​ന​ത്തി​ൽ 30പേ​ർ പ​ങ്കെ​ടു​ത്ത​ത്. എ​ബി​സി കൊ​ച്ചി​ൻ ന​ഗ​ര​സ​ഭ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​സു​ർ​ജി​ത് ജ​യ​പ്ര​കാ​ശ് ക്ലാ​സ് ന​യി​ച്ചു. ലൈ​വ് സ്റ്റോ​ക്ക് മാ​നേ​ജ്മെ​ന്‍റ് ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ അ​സി​സ്റ്റ​റ്റ് ഡ​യ​റ​ക്ട​ർ ഡോ.​ആ​ർ. മി​നി പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഡോ​ഗ് കാ​ച്ചിം​ഗി​ന്‍റെ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ഊ​ട്ടി​യി​ൽ​നി​ന്ന് ല​ഭി​ച്ച സ​ജീ​വ്കു​മാ​ർ , ദി​ലീ​പ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. മി​ഠാ​യി​ക്കു​ന്നം, ആ​ശു​പ​ത്രി​ക​വ​ല, പാ​ലാം​ക​ട​വ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി ബ​ട്ട​ർ​ഫ്ലൈ വ​ല ഉ​പ​യോ​ഗി​ച്ച് നാ​യ​ക​ളെ പി​ടി​ക്കു​ന്ന​തി​നും വാ​ക്സി​നെ​ടു​ക്കു​ന്ന​തി​നു​മു​ള്ള പ്ര​യോ​ഗി​ക പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കി​യ​ത്.

ട്രെ​യി​നിം​ഗ് ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ എ​ബി​സി സെ​ന്‍റ​റു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന മു​റ​യ്ക്ക് ഇ​വ​രു​ടെ സേ​വ​നം ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.