കെ​എ​സ്ആ​ര്‍ടി​സി ബ​സു​ക​ള്‍ ക​ഴു​കി ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ച​ര​ണ​ത്തി​നു തു​ട​ക്കം
Friday, October 7, 2022 1:48 AM IST
ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് ജോ​സ​ഫ്സ് ഗേ​ള്‍സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​നി​ക​ള്‍ കെ​എ​സ്ആ​ര്‍ടി​സി ബ​സു​ക​ള്‍ ക​ഴു​കി ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ച​ര​ണ​ത്തി​നു തു​ട​ക്കം​കു​റി​ച്ചു. എ​ന്‍എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്സും ഗൈ​ഡ് യൂ​ണി​റ്റി​ലെ കു​ട്ടി​ക​ളു​മാ​ണ് ദീ​ര്‍ഘ​ദൂ​ര സ​ര്‍വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ള്‍ ക​ഴു​കി വൃ​ത്തി​യാ​ക്കി​യ​ത്.

രാ​വി​ലെ 9.30-ന് ​കെ​എ​സ്ആ​ര്‍ടി​സി ബ​സ് സ്റ്റേ​ഷ​നി​ല്‍ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ല്‍ പ്രി​ന്‍സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ക്ലാ​രി​സ് സി​എം​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍ ബെ​ന്നി ജോ​സ​ഫ് ഉ​ദ്ഘ​ടാ​നം നി​ര്‍വ​ഹി​ച്ചു. ഡി​റ്റി​ഒ കെ. ​അ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ രാ​ജേ​ഷ് ആ​ര്‍. ഗാ​ന്ധി​ജ​യ​ന്തി ദി​ന​സ​ന്ദേ​ശം ന​ല്‍കി. കെ​എ​സ്ആ​ര്‍ടി​സി കോ​ട്ട​യം ജി​ല്ലാ ഓ​ഫീ​സ​ര്‍ ചി​ന്‍റു കു​ര്യ​ന്‍, എ​ന്‍എ​സ്എ​സ്‌​പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ടെ​സി​മോ​ള്‍ ജോ​സ​ഫ്, ഗൈ​ഡ് ക്യാ​പ്റ്റ​ന്‍ ജി​ജി തോ​മ​സ്എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.