ന​വ​രാ​ത്രി ഉ​ത്സ​വം: പൂജവയ്പ് ഇന്ന്
Friday, October 7, 2022 1:48 AM IST
പ​ര​പ്പു​കാ​ട്: മ​ഹാ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി ഉ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് പൂ​ജ​വ​യ്പ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ഞ്ചി​ന് ന​വ​മി പൂ​ജ. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റി​ന് പൂ​ജ​യെ​ടു​പ്പ്. 9.30-ന് ​വി​ദ്യാ​രം​ഭം. മേ​ല്‍ശാ​ന്തി കോ​ങ്കോ​ട്ട് ഇ​ല്ലം ഹ​രീ​ഷ് ന​മ്പൂ​തി​രി കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.

പ​ത്ത​നാ​ട്: പ​ടി​ഞ്ഞാ​റേ​മ​ന ഭ​ദ്ര​വി​ള​ക്ക് ക​ര്‍മ​സ്ഥാ​ന​ത്ത് ന​വ​രാ​ത്രി ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പൂ​ജ​വ​യ്പ് ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കും. ബു​ധ​നാ​ഴ്ച ഏ​ഴി​ന് പൂ​ജ​യെ​ടു​പ്പ്, ന​വ​ച​ണ്ഡി​കാ​ഹോ​മം. മ​ഠാ​ധി​പ​തി മ​ധു​ദേ​വാ​ന​ന്ദ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. 10ന് ​ന​ട​ക്കു​ന്ന വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​വും സാ​സ്‌​കാ​രി​ക സ​മ്മേ​ള​ന​വും ചീ​ഫ് വി​പ്പ് എ​ന്‍. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

നെ​ത്ത​ല്ലൂ​ര്‍: നെ​ത്ത​ല്ലൂ​ര്‍ ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ ന​വ ച​ണ്ഡി​കാ​ഹോ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്വാ​മി ഉ​ദി​ത് ചൈ​ത​ന്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യ​ജ്ഞ​വേ​ദി​യി​ലെ​ത്തി​യ ഉ​ദി​ത് ചൈ​ത​ന്യ​യെ ന​വ​ച​ണ്ഡി​കാ ഹോ​മം നി​ര്‍വാ​ഹ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മേ​ല്‍ശാ​ന്തി പൂ​ര്‍ണ കും​ഭം ന​ല്‍കി സ്വീ​ക​രി​ച്ചു.