ചെ​റു​ധാ​ന്യ​ങ്ങ​ളു​ടെ ഭ​ക്ഷ്യ​മേ​ള 14ന്
Friday, October 7, 2022 10:17 PM IST
കോ​ട്ട​യം: ചെ​റു​ധാ​ന്യ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​കു​റി​ച്ച് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി ചെ​റു​ധാ​ന്യ​ങ്ങ​ളാ​ല്‍ ത​യാ​റാ​ക്കു​ന്ന പോ​ഷ​ക സ​മ്പു​ഷ്ട ആ​ഹാ​ര പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചു ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ല്‍ 14 നാ​ണ് മേ​ള. മേ​ള​യി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​യാ​റാ​ക്കി കൊ​ണ്ടു​വ​രു​ന്ന വി​ഭ​വ​ങ്ങ​ള്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ചു വി​ല​യി​രു​ത്തി സ​മ്മാ​നം ന​ല്‍​കും. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​രാ​കു​ന്ന​വ​ര്‍​ക്ക് യ​ഥാ​ക്ര​മം 3000, 2000, 1000 രൂ​പ കാ​ഷ് പ്രൈ​സും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഫ​ല​ക​വും സ​മ്മാ​ന​മാ​യി ന​ല്‍​കും. ഒ​രു കോ​ള​ജി​ല്‍​നി​ന്ന് എ​ത്ര ടീ​മി​ന് വേ​ണ​മെ​ങ്കി​ലും മ​ത്സ​രി​ക്കാം. ഒ​രു ടീ​മി​ല്‍ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് വേ​ണ്ട​ത്. ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 25 ടീ​മു​ക​ള്‍​ക്കാ​ണ് അ​വ​സ​രം. ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നാ​യി നി​ര്‍​ദി​ഷ്ട ഫോ​മി​ലു​ള്ള അ​പേ​ക്ഷ 13 ന് ​ര​ണ്ടി​ന​കം ന​ൽ​ക​ണം. [email protected], 8943346185, 7593873354.

മി​ക​ച്ച ക​ര്‍​ഷ​ക​രെ ആ​ദ​രി​ച്ചു

രാ​മ​പു​രം: പി​തൃ​വേ​ദി രാ​മ​പു​രം ഇ​ട​വ​ക ന​ട​ത്തി​യ മി​ക​ച്ച ക​ര്‍​ഷ​ക​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ​മ്മാ​ന​ത്തി​ന് അ​ര്‍​ഹ​നാ​യ സോ​നാ ജോ​സ​ഫ് ചി​റ​യി​ലി​നെ ഫാ. ​ജോ​സ​ഫ് പു​ത്ത​ന്‍​പു​ര​ക്ക​ല്‍ പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു. റ​വ.​ഡോ. ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ജെ. ആ​ഗ​സ്തി മാ​ട​വ​ന​യ്ക്ക് ര​ണ്ടാം സ​മ്മാ​ന​വും ജി​ന്നി തോ​മ​സ് വ​ട​ക്കേ​ക്കു​റ്റി​ന് മൂ​ന്നാം സ​മ്മാ​ന​വും ല​ഭി​ച്ചു. ത​ങ്ക​ച്ച​ന്‍ പു​ളി​യാ​ര്‍​മ​റ്റം, ജോ​സ​ഫ് വ​ട​ക്കേ​ല്‍, ജെ​യിം​സ് ക​ണി​യാ​ര​കം, സു​നി​ല്‍ തോ​ട്ടു​ങ്ക​ല്‍, സോ​ണി​യ ചി​റ​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.