പ​ട്ടി​ക​ജാ​തി‍/വ​ര്‍​ഗ സാ​മൂ​ഹ്യ ഐ​ക്യ​ദാ​ര്‍​ഢ്യപ​ക്ഷാ​ച​ര​ണ​ത്തി​നു തു​ട​ക്കം
Friday, October 7, 2022 11:01 PM IST
വൈ​​ക്കം: പ​​ട്ടി​​ക​​ജാ​​തി - വ​​ര്‍​ഗ സാ​​മൂ​​ഹി​​ക ഐ​​ക്യ​​ദാ​​ര്‍​ഢ്യ പ​​ക്ഷാ​​ച​​ര​​ണ​​ത്തി​​നു വൈ​​ക്ക​​ത്തു തു​​ട​​ക്കം. വൈ​​ക്കം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ര​​ണ്ടാ​​ഴ്ച നീ​​ളു​​ന്ന പ​​രി​​പാ​​ടി​​ക​​ളാ​​ണ് ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ആ​​സൂ​​ത്ര​​ണം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ഇ​​തി​ന്‍റെ ഭാ​​ഗ​​മാ​​യി ത​​ല​​യാ​​ഴം പ​​ഞ്ചാ​​യ​​ത്തി​​ലെ തോ​​ട്ട​​കം വാ​​ക്കേ​​ത്ത​​റ കോ​​ള​​നി​​യി​​ല്‍ ശു​​ചീ​​ക​​ര​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്ക് തു​​ട​​ക്ക​​മി​​ട്ടു​​കൊ​​ണ്ട് ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. ര​​ഞ്ജി​​ത്ത് പ​​ദ്ധ​​തി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
പ​​ദ്ധ​​തി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് ബ്ലോ​​ക്കി​​ലെ വി​​വി​​ധ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ പ​​ട്ടി​​ക​​ജാ​​തി- വ​​ര്‍​ഗ കോ​​ള​​നി​​ക​​ളി​​ല്‍ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ശു​​ചീ​​ക​​ര​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളും മെ​​ഡി​​ക്ക​​ല്‍ ക്യാ​​മ്പു​​ക​​ളും ന​​ട​​ത്തും. പ​​രീ​​ക്ഷ​​ക​​ളി​​ല്‍ ഉ​​ന്ന​​ത വി​​ജ​​യം നേ​​ടി​​യ പ​​ട്ടി​​ക ജാ​​തി- വ​​ര്‍​ഗ വി​​ഭാ​​ഗ​​ത്തി​​ല്‍​പ്പെ​​ട്ട വി​​ദ്യാ​​ര്‍​ഥി​​ക​​ളെ അ​​നു​​മോ​​ദി​​ക്കും. ത​​ല​​യാ​​ഴം പ​​ഞ്ചാ​​യ​​ത്തം​​ഗം ടി. ​​മ​​ധു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. തൊ​​ഴി​​ലു​​റ​​പ്പ് തൊ​​ഴി​​ലാ​​ളി​​ക​​ള്‍, ഹ​​രി​​ത​​ക​​ര്‍​മ്മ സേ​​ന അം​​ഗ​​ങ്ങ​​ള്‍, കു​​ടും​​ബ​​ശ്രീ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ ശു​​ചീ​​ക​​ര​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്ക് നേ​​തൃ​​ത്വം ന​​ല്‍​കി.