ആ​പ്പാ​ഞ്ചി​റയിൽ ജ​ന​വാ​സ മേ​ഖ​ലയിൽ ശുചിമുറിമാ​ലി​ന്യം ത​ള്ളി
Friday, October 7, 2022 11:01 PM IST
ക​​ടു​​ത്തു​​രു​​ത്തി: ജ​​ന​​വാ​​സ മേ​​ഖ​​ല​​യ്ക്കും ടൗ​​ണി​​നും സ​​മീ​​പം തോ​​ട്ടി​​ലേ​​ക്ക് ശു​ചി​മു​റി​മാ​​ലി​​ന്യം ത​​ള്ളി. ഇ​​ന്ന​​ലെ ആ​​പ്പാ​​ഞ്ചി​​റ​​യി​​ലാ​​ണ് സം​​ഭ​​വം. ആ​​പ്പാ​​ഞ്ചി​​റ ടൗ​​ണി​​ല്‍നി​​ന്നും വെ​​ള്ളാ​​ശേ​​രി ഭാ​​ഗ​​ത്തേ​​ക്കു പോ​​കു​​ന്ന പ​​ഞ്ചാ​​യ​​ത്ത് റോ​​ഡി​​ന് സ​​മീ​​പ​​മാ​​ണ് സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ​​ര്‍ മാ​​ലി​​ന്യം ത​​ള്ളി​​യ​​ത്.
പൂ​​ഴി​​ക്കോ​​ല്‍ പോ​​സ്റ്റ് ഓ​​ഫീ​​സി​​നു പു​​റ​​കു​​വ​​ശ​​ത്താ​​യി​​ട്ടാ​​ണ് മാ​​ലി​​ന്യം ത​ള്ളി​യ​ത്. നാ​​ട്ടു​​കാ​​ര്‍ വി​​വ​​ര​​മ​​റി​​യി​​ച്ച​​തി​​നെ തു​​ട​​ര്‍​ന്ന് ആ​​രോ​​ഗ്യ​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രെ​​ത്തി ബ്ലീ​​ച്ചിം​​ഗ് പൗ​​ഡ​​ര്‍ വി​​ത​​റി രോ​​ഗ വ്യാ​​പ​​ന​​ത്തി​​നു​​ള്ള സാ​​ധ്യ​​ത​​യി​​ല്ലാ​​താ​​ക്കി. സ​​മീ​​പ​​ത്തെ പാ​​ട​​ശേ​​ഖ​​ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കി​​ട​​ക്കു​​ന്ന തോ​​ടി​​നു സ​​മീ​​പ​​മാ​​ണ് ശു​ചി​മു​റി മാ​​ലി​​ന്യം ത​​ള്ളി​​യ​​ത്. മാ​​ലി​​ന്യം തോ​​ട്ടി​​ലൂ​​ടെ ഒ​​ഴു​​കി പോ​​കാ​​നി​​ട​​യാ​​യാ​​ല്‍ ഏ​​റേ ബു​​ദ്ധി​​മു​​ട്ടു​​ക​​ളു​​ണ്ടാ​​ക്കു​​മെ​​ന്നും നാ​​ട്ടു​​കാ​​ര്‍ പ​​റ​​യു​​ന്നു.
നി​​ര​​വ​​ധി വീ​​ടു​​ക​​ള്‍ സ്ഥി​​തി ചെ​​യ്യു​​ന്ന പ്ര​​ദേ​​ശ​​ത്തി​​ന് സ​​മീ​​പ​​ത്താ​​യാ​​ണ് സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ​​ര്‍ ഈ ​​അ​​തി​​ക്ര​​മം ന​​ട​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.
ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സും സ്ഥ​​ല​​ത്തെ​​ത്തി​​യി​​രു​​ന്നു.