അ​ഞ്ചു​മ​ന പാ​ലം പൂർത്തീകരിക്കാത്തതിൽ പ്രതിഷേധം: കോൺഗ്രസ് ഉപവാസ സമരം നടത്തി
Friday, October 7, 2022 11:01 PM IST
വെ​​ച്ചൂ​​ർ: വൈ​​ക്കം -വെ​​ച്ചൂ​​ർ റോ​​ഡി​​ലെ അ​​ഞ്ചു​​മ​​ന പാ​​ലം ക​​രാ​​ർ കാ​​ലാ​​വ​​ധി ക​​ഴി​​ഞ്ഞ് ഒ​​രു​​വ​​ർ​​ഷ​​മാ​​കാ​​റാ​​യി​​ട്ടും പൂ​​ർ​​ത്തി​​യാ​​ക്കാ​​ത്ത സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി നീ​​തി​​ക​​രി​​ക്കാ​​നാ​​വി​​ല്ലെ​​ന്ന് ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ്. വെ​​ച്ചൂ​​ർ അ​​ഞ്ചു​​മ​​ന പാ​​ലം നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് വെ​​ച്ചൂ​​ർ മ​​ണ്ഡ​​ലം കോ​​ൺ​​ഗ്ര​​സ് പ്ര​​സി​​ഡ​​​ന്‍റ് വി.​​ടി സ​​ണ്ണി, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​​ന്‍റ് കെ.​​ആ​​ർ. ഷൈ​​ല കു​​മാ​​ർ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ ഉ​​പ​​വാ​​സ സ​​മ​​ര​​ത്തി​​ന്‍റെ സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
വൈ​​ക്ക​​ത്തെ തി​​ര​​ക്കേ​​റി​​യ വൈ​​ക്കം - വെ​​ച്ചൂ​​ർ റോ​​ഡി​​ലെ യാ​​ത്രാ ദു​​രി​​തം നീ​​ക്കാ​​ൻ റോ​​ഡു​​ഗ​​താ​​ഗ​​ത യോ​​ഗ്യ​​മാ​​ക്കാ​​നും അ​​ഞ്ചു​​മ​​ന പാ​​ലം പൂ​​ർ​​ത്തി​​യാ​​ക്കാ​​നും അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും നാ​​ട്ട​​കം സു​​രേ​​ഷ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
മ​​ണ്ഡ​​ലം കോ​​ൺ​​ഗ്ര​​സ് വൈ​​സ് പ്ര​​സി​​ഡ​​​ന്‍റ് എം.​​ജി അ​​പ്പ​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​​ന്‍റ് വി.​​ടി സ​​ണ്ണി, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​​ന്‍റ് കെ.​​ആ​​ർ ഷൈ​​ല കു​​മാ​​ർ, എ.​ ​സ​​നീ​​ഷ് കു​​മാ​​ർ, സോ​​ജി ജോ​​ർ​​ജ്, പി.​​കെ മ​​ണി​​ലാ​​ൽ, കെ.​​ഗി​​രീ​​ഷ്, പി.​​ജി. ഷാ​​ജി, സോ​​ണി സ​​ണ്ണി, ജ​​യ​​പ്ര​​കാ​​ശ്, കെ.​ ​ബി​​നി​​മോ​​ൻ, എം.​​കെ. ഷി​​ബു, വി​​വേ​​ക് പ്ലാ​​ത്താ​​ന​​ത്ത്, ഇ​​ട​​വ​​ട്ടം ജ​​യ​​കു​​മാ​​ർ, രേ​​ണു​​ക ര​​തീ​​ഷ്, ബി​​ന്ദു ഷാ​​ജി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.