അ​മ​ൽ​ജ്യോ​തി റേ​ഡി​യോ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Friday, November 25, 2022 10:45 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ​നി​ന്നു പ്ര​ക്ഷേ​പ​ണം ന​ട​ത്തു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കാ​രു​ടെ സ്വ​ന്തം ക​മ്യൂ​ണി​റ്റി റേ​ഡി​യോ റേ​ഡി​യോ 90 എ​ഫ്എം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. രാ​വി​ലെ ആ​റു മു​ത​ൽ രാ​ത്രി 11 വ​രെ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് റേ​ഡി​യോ 90 എ​ഫ്എം ശ്രോ​താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്.
ലോ​ക​ത്തി​ന്‍റെ ഏ​തു ഭാ​ഗ​ത്തു​നി​ന്നും റേ​ഡി​യോ 90 എ​ഫ്എം ഇ​നി കേ​ൾ​ക്കാം. റേ​ഡി​യോ​യ്ക്കു പു​റ​മേ വാ​ഹ​ന​ങ്ങ​ളി​ലെ എ​ഫ്എ​മ്മി​ലൂ​ടെ​യും പ്ലേ ​സ്റ്റോ​റി​ൽ റേ​ഡി​യോ 90 എ​ഫ്എം എ​ന്ന ആ​പ്പ് വ​ഴി​യും സ്പോ​ട്ടി​ഫൈ​യി​ലൂ​ടെ​യും പ്ര​ക്ഷേ​പ​ണ പ​രി​പാ​ടി​ക​ൾ കേ​ൾ​ക്കാം.

ആ​ന്‍റി ക​റ​പ്ഷ​ൻ മി​ഷ​ൻ
ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന്

ഈ​രാ​റ്റു​പേ​ട്ട: ആ​ന്‍റി ക​റ​പ്ഷ​ൻ മി​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നു രാ​വി​ലെ പ​ത്തി​നു ഫു​ഡ് ബു​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പ്ര​തി​നി​ധി സ​മ്മേ​ള​നം ദേ​ശീ​യ ചെ​യ​ർ​മാ​ൻ ഡോ. ​രാ​ജീ​വ് രാ​ജ​ധാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ൽ​ഫോ​ൻ​സാ ബി​ൽ​ഡിം​ഗി​ൽ ദേ​ശീ​യ ചെ​യ​ർ​മാ​ൻ ഡോ. ​രാ​ജീ​വ് രാ​ജ​ധാ​നി നി​ർ​വ​ഹി​ക്കും.