ഓ​റ​ഞ്ച് ബോ​ധ​വ​ത്ക​ര​ണ റാ​ലി അ​ർ​ച്ച​ന​യി​ൽ
Friday, November 25, 2022 10:49 PM IST
ഏ​റ്റു​മാ​നൂ​ര്‍: സ്ത്രീ​ക​ള്‍ക്കും പെ​ണ്‍കു​ട്ടി​ക​ള്‍ക്കും നേ​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക എ​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ര്‍ച്ച​ന വി​മ​ന്‍സ് സെ​ന്‍റ​റി​ന്‍റെ​യും ഏ​റ്റു​മാ​നൂ​ര​പ്പ​ന്‍ കോ​ള​ജ് സോ​ഷ്യ​ല്‍ വ​ര്‍ക്ക് ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഓ​റ​ഞ്ച് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഏ​റ്റു​മാ​നൂ​ര്‍ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍ഡി​ല്‍ ന​ട​ത്തി.
പ​ദ​യാ​ത്ര ഏ​റ്റു​മാ​നൂ​ര്‍ എ​സ്‌​ഐ ടി.​ജെ. സ​ജി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.
പേ​രൂ​ര്‍ ക​വ​ല​യി​ല്‍നി​ന്ന് ആ​രം​ഭി​ച്ച പ​ദ​യാ​ത്ര സ്വ​കാ​ര്യ​ബ​സ് സ്റ്റാ​ന്‍ഡി​ല്‍ സ​മാ​പി​ച്ചു. തു​ട​ര്‍ന്നു ന​ട​ന്ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ലൗ​ലി ജോ​ര്‍ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ര്‍ച്ച​ന ടെ​ക്‌​നി​ക്ക​ല്‍ മാ​നേ​ജ​ര്‍ പി.​കെ. ജ​യ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ി​വ ക​ള്‍ച്ച​റ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് ഗീ​താ ജോ​ണ്‍, അ​ര്‍ച്ച​ന അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ആ​നി ജോ​സ​ഫ്, ഏ​റ്റു​മാ​നൂ​ര​പ്പ​ന്‍ കോ​ള​ജ് സോ​ഷ്യ​ല്‍ വ​ര്‍ക്ക് ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റ് അ​ധ്യാ​പി​ക മ​നീ​ഷ സു​ന്ദ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
തു​ട​ര്‍ന്നു തെ​രു​വ് നാ​ട​ക​വും ഫ്‌​ളാ​ഷ് മോ​ബും ന​ട​ത്തി.