കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി വാർഷികം
Friday, November 25, 2022 10:49 PM IST
കോ​ട്ട​യം: കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ 140-ാം വാ​ർ​ഷി​ക​വും പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം ഇ​ട്ടി​ച്ചെ​റി​യ​യു​ടെ ന​വ​തി ആ​ഘോ​ഷ​വും 30 മു​ത​ൽ ഡി​സം​ബ​ർ നാ​ലു വ​രെ കോ​ട്ട​യം കെ​പി​എ​സ് മേ​നോ​ൻ ഹാ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും. വി​വി​ധ സെ​മി​നാ​റു​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ന​ട​ക്കും.
30 മു​ത​ൽ ഡി​സം​ബ​ർ നാ​ലുവ​രെ കെ​പി​എ​സ് മേ​നോ​ൻ ഹാ​ളി​ൽ വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. 30ന് ​പെ​രു​ന്പ​ട​വം ശ്രീ​ധ​ര​ൻ, ഡി​സം​ബ​ർ ഒ​ന്നി​ന് ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, ര​ണ്ടി​ന് ഡോ. ​വി.​പി. ഗം​ഗാ​ധ​ര​ൻ, മൂ​ന്നി​ന് ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ എ​ന്നി​വ​ർ വി​വി​ധ സെ​മി​നാ​റു​ക​ളി​ൽ പ്ര​സം​ഗി​ക്കും.
ഡി​സം​ബ​ർ നാ​ലി​നു വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന ശ​താ​ഭി​ഷേ​ക സ​മ്മേ​ള​നം ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​പ്പ​ത് മു​ത​ൽ നാ​ലു വ​രെ വൈ​കു​ന്നേ​രം ക​ഥ​ക​ളി, കു​ച്ചി​പ്പു​ടി എ​ന്നി​വ​യും ന​ട​ക്കും. ദി​വ​സ​വും 4.30 മു​ത​ൽ 6.30 വ​രെ​യാ​ണു പ്ര​ഭാ​ഷ​ണം. വൈ​കു​ന്നേ​രം 6.30 മു​ത​ൽ 8.30 വ​രെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ണ്‍വീ​ന​ർ റ​വ.​ഡോ. എം.​പി. ജോ​ർ​ജ്, എ​ക്സി​ക്യു​ട്ടീ​വ് സെ​ക്ര​ട്ട​റി കെ.​സി. വി​ജ​യ​കു​മാ​ർ, ആ​ക്‌​ടിം​ഗ് സെ​ക്ര​ട്ട​റി ഷാ​ജി വേ​ങ്ക​ട​ത്ത്, ആ​ഘോ​ഷ​ക​മ്മി​റ്റി ക​ണ്‍വീ​ന​ർ വി. ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.