കു​മ​ര​ക​ത്തെ ദി​ശാ​വി​ള​ക്ക് ക​ണ്ണ​ട​ച്ചു, ജ​ല​ഗ​താ​ഗ​തം ദു​രി​ത​മാ​യി
Friday, November 25, 2022 10:49 PM IST
കു​മ​ര​കം: വേ​മ്പ​നാ​ട്ടു കാ​യ​ലി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന ജ​ല​യാ​ന​ങ്ങ​ൾ​ക്ക് ദി​ശ അ​റി​യാ​ൻ ജെ​ട്ടി തോ​ടി​ന്‍റെ മു​ഖ​വാ​ര​ത്ത് ആ​റ്റാ​മം​ഗ​ലം പ​ള്ളി​യു​ടെ കു​രി​ശു പ​ള്ളി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ലൈ​റ്റ് പ്ര​വ​ർ​ത്തി​ക്കാ​താ​യി​ട്ട് ആ​ഴ്ച​ക​ളാ​യി.
കു​മ​ര​കം പ​ഞ്ചാ​യ​ത്ത് യാ​ത്രാ​ബോ​ട്ടു ജീ​വ​ന​ക്കാ​രു​ടെ​യും മ​റ്റു യാ​ത്ര​ക്കാ​രു​ടെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടേ​യും ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് കു​മ​ര​കം പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് സ്ഥാ​പി​ച്ച ലൈ​റ്റാ​ണ് ഇ​പ്പോ​ൾ തെ​ളി​യാ​ത്ത​ത്.
കാ​യ​ലി​ൽ സ്ഥാ​പി​ച്ചി​രു​ന്ന വി​ള​ക്കു​മ​ര​ത്തി​ലെ ലെെ​റ്റ് ഉ​പ​യാോ​ഗ​ശൂ​ന്യ​മാ​യിത്തീ​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ഇ​തി​നു പ​ക​ര​മാ​ണ് കു​രി​ശു​പ​ള്ളി​യി​ൽ ലെെ​റ്റ് സ്ഥാ​പി​ച്ച​ത്.
ഈ ​ലൈ​റ്റ് ഉ​ട​ൻ പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ ആ​വ​ശ്യം.