ബൈ​പാ​സി​ന്‍റെ ക​ൽ​ക്കെ​ട്ട് ത​ക​ർ​ന്ന​തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്
Friday, November 25, 2022 10:49 PM IST
ഏ​റ്റു​മാ​നൂ​ർ: പു​തി​യ​താ​യി നി​ർ​മി​ച്ച ഏ​റ്റു​മാ​നൂ​ർ - പ​ട്ടി​ത്താ​നം ബൈ​പാ​സി​ന്‍റെ സം​ര​ക്ഷ​ണ മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണ​തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ഏ​റ്റു​മാ​നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു മാ​സം തി​ക​യും മു​മ്പേ​യാ​ണ് മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണ​ത്. സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളു​ടെ ബ​ലം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ഉ​ട​ൻ പ​രി​ശോ​ധി​ക്ക​ണം. ടി​പ്പ​ർ ലോ​റി ഡ്രൈ​വ​ർ ക​ൽ​ക്കെ​ട്ട് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​തു കൊ​ണ്ട് പ​രി​ഹാ​ര​മാ​കു​ന്നി​ല്ല. നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​ക​ൾ ഉ​ണ്ടോ​യെ​ന്ന് ക​ർ​ശ​ന​മാ​യി പ​രി​ശോ​ധി​ക്ക​ണം. ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്കു പ​രാ​തി ന​ൽ​കാ​ൻ മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി പു​ളി​മാ​ൻ​തു​ണ്ട​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജു കൂ​മ്പി​ക്ക​ൻ, ത​ങ്ക​ച്ച​ൻ കോ​ണി​ക്ക​ൽ, മാ​ത്യു കു​ര്യ​ൻ കാ​ട്ടു​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.