ഇ-​മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​ന് ജി​ല്ല​യി​ല്‍ തു​ട​ക്കം
Friday, November 25, 2022 10:49 PM IST
കോ​ട്ട​യം: ജി​ല്ല​യി​ലെ സ​ര്‍ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍നി​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്നും ഇ​ല​ക്‌​ട്രോ​ണി​ക് മാ​ലി​ന്യം ശേ​ഖ​രി​ച്ചു നീ​ക്കം ചെ​യ്യാ​നു​ള്ള ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​യു​ടെ ഇ- ​വേ​സ്റ്റ് ശേ​ഖ​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. 30 വ​രെ സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍നി​ന്നും ഡി​സം​ബ​റി​ല്‍ വി​വി​ധ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്.
ശേ​ഖ​ര​ണ വാ​ഹ​ന​ത്തി​ന്‍റെ ഫ്‌​ളാ​ഗ് ഓ​ഫ് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​കെ. ജ​യ​ശ്രീ നി​ര്‍വ​ഹി​ച്ചു. എ​ഡി​സി (ജ​ന​റ​ല്‍) ജി. ​അ​നീ​സ്, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ അ​ഭി​ലാ​ഷ് കെ. ​ദി​വാ​ക​ര്‍, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ബോ​ര്‍ഡ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍ജി​നി​യ​ര്‍ ബി. ​ബി​ജു, ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ സ​ഞ്ജു വ​ര്‍ഗീ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കാ​പ്പാ ചു​മ​ത്തി ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി

കോ​ട്ട​യം: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ആ​ളെ കാ​പ്പാ ചു​മ​ത്തി ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി. ഏ​റ്റു​മാ​നൂ​ര്‍ പേ​രൂ​ര്‍ ഒ​ഴു​ക​യി​ല്‍ വി​ഷ്ണു അ​നി​ലി(25) നെ​യാ​ണ് കാ​പ്പാ നി​യ​മ​പ്ര​കാ​രം ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ അ​ട​ച്ച​ത്. ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍ത്തി​ക്കി​ന്‍റെ റി​പ്പോ​ര്‍ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.
ഇ​യാ​ള്‍ക്കെ​തി​രേ ജി​ല്ല​യി​ലെ വൈ​ക്കം, ച​ങ്ങ​നാ​ശേ​രി, ഗാ​ന്ധി​ന​ഗ​ര്‍, പാ​ലാ, ഏ​റ്റു​മാ​നൂ​ര്‍, കോ​ട്ട​യം ഈ​സ്റ്റ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. ഏ​റ്റു​മാ​നൂ​ര്‍ പേ​രൂ​രി​ല്‍ ഉ​ണ്ടാ​യ അ​ടി​പി​ടി കേ​സി​ല്‍ ജി​ല്ലാ ജ​യി​ലി​ല്‍ റി​മാ​ന്‍ഡി​ല്‍ ക​ഴി​ഞ്ഞു വ​ര​വേ​യാ​ണ് ഇ​യാ​ളെ കാ​പ്പാ നി​യ​മ​പ്ര​കാ​രം വി​യ്യൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ല്‍ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ അ​ട​ച്ച​ത്.