റെ​യി​ന്‍​ബോ പ​ദ്ധ​തി​യി​ല്‍ ഭ​വ​ന​മൊ​രു​ക്കി സ​ര്‍​ഗ​ക്ഷേ​ത്ര
Sunday, November 27, 2022 2:59 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പ്ര​ള​യം ദു​രി​ത​ത്തി​ലാ​ക്കി​യ ജീ​വി​ത​ങ്ങ​ള്‍​ക്ക് പ്ര​ത്യാ​ശ​യു​ടെ ഭ​വ​ന​ങ്ങ​ളൊ​രു​ക്കി റെ​യി​ന്‍​ബോ പ​ദ്ധ​തി മു​ന്നേ​റു​ന്ന​ത് ക​രു​ണ​യു​ള്ള മ​ന​സു​ക​ളു​ടെ നി​ര്‍​ലോ​പ സ​ഹ​ക​ര​ണം കൊ​ണ്ടാ​ണെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മു​ന്‍ അ​ധ്യ​ക്ഷ​ന്‍ മാര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍.

2022 ഒ​ക്ടോ​ബ​റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ല്‍ ഭ​വ​നം ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ത്തി​നാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത റെ​യി​ന്‍​ബോ പ​ദ്ധ​തി​യി​ല്‍ ചെ​റു​വ​ള്ളി​യി​ല്‍ നി​ര്‍​മി​ച്ച ഭ​വ​ന​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ് നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ര്‍ അ​റ​യ്ക്ക​ല്‍. വേ​ദ​നി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ളെ ക​ണ്ണു​തു​റ​ന്ന് കാ​ണു​ക​യും കൈ​തു​റ​ന്ന് സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് സു​വി​ശേ​ഷം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തെ​ന്നും മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ ഓ​ര്‍​മി​പ്പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം സി​എം​ഐ പ്രൊ​വി​ന്‍​സി​ന്‍റെ ച​ങ്ങ​നാ​ശേ​രി സ​ര്‍​ഗ​ക്ഷേ​ത്ര​യും ധ​ര്‍​മ്മാ​രാം കോ​ള​ജും സ​ഹ​ക​രി​ച്ച് ന​ല്‍​കി​യ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ല്‍ ജോ​ണ​ച്ച​ന്‍ ഞ​ള്ളി​യി​ല്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ സ്ഥ​ല​ത്താ​ണ് റെ​യി​ന്‍​ബോ പ​ദ്ധ​തി​യി​ല്‍ ഭ​വ​നം പൂ​ര്‍​ത്തി​യാ​യ​ത്.

റെ​യി​ന്‍​ബോ പ​ദ്ധ​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ളു​മാ​യ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ല്‍, ച​ങ്ങ​നാ​ശേ​രി സ​ര്‍​ഗ​ക്ഷേ​ത്ര ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​ല​ക്സ് പ്രാ​യി​ക്ക​ളം, ചെ​റു​വ​ള്ളി പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍ വെ​ട്ടു​വ​യ​ലി​ല്‍, ഫാ. ​സ്റ്റാ​ന്‍​ലി പു​ള്ളോ​ലി​ക്ക​ല്‍, ഫാ. ​ജോ​സ​ഫ് മൈ​ലാ​ടി​യി​ല്‍ ഫാ. ​ജോ​ര്‍​ജ് തെ​രു​വം​കു​ന്നേ​ല്‍, ജോ​ണ​ച്ച​ന്‍ ഞ​ള്ളി​യി​ല്‍, സ​മീ​പ​വാ​സി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ വെ​ഞ്ച​രി​പ്പ് ക​ര്‍​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടുത്തു.