എംജി സ​ര്‍​വ​ക​ലാ​ശാ​ലാ വോ​ളി​ബോ​ള്‍: പാ​ലാ അ​ല്‍​ഫോ​ന്‍​സ കോ​ള​ജി​ന് കി​രീ​ടം
Sunday, November 27, 2022 2:59 AM IST
പാ​ലാ: അ​ല്‍​ഫോ​ന്‍​സ കോ​ള​ജി​ല്‍ ന​ട​ന്ന എം​ജി യൂ​ണി​വേ​ഴ്സി​റ്റി വ​നി​താ വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ൽ പാ​ലാ അ​ൽ​ഫോ​ൻ​സ കോ​ള​ജ് ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ല്‍ അ​ല്‍​ഫോ​ന്‍​സ കോ​ള​ജ് ചങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്കോ​ർ: 19-25, 32-30, 25-13, 25-22.

അ​ല്‍​ഫോ​ന്‍​സ കോ​ള​ജ് തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ് വി​ജ​യി​ക​ളാ​കു​ന്ന​ത്. ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ എ​ല്ലാ ടീ​മു​ക​ളെ​യും തോ​ൽ​പ്പി​ച്ചാ​ണ് അ​ല്‍​ഫോ​ന്‍​സ കോ​ള​ജ് ജേ​താ​ക്ക​ളാ​യ​ത്. ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ര​ണ്ടാം​സ്ഥാ​നം അ​സം​പ്ഷ​ന്‍ കോ​ള​ജ് ച​ങ്ങ​നാ​ശേ​രി​യും മൂ​ന്നാം സ്ഥാ​നം കാ​തോ​ലി​ക്ക​റ്റ് കോ​ള​ജ് പ​ത്ത​നം​തി​ട്ട​യും നാ​ലാം സ്ഥാ​നം സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജ് ആ​ലു​വ​യും ക​ര​സ്ഥ​മാക്കി.

അ​ല്‍​ഫോ​ന്‍​സ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​റ​ജീ​നാ​മ്മ ജോ​സ​ഫ് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. അ​ല്‍​ഫോ​ന്‍​സ കോ​ള​ജ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ന്‍ ന​വാ​സ് വാ​ഹ​ബി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.