ചെ​മ്മ​ല​മ​റ്റം ലി​റ്റി​ൽ ഫ്ള​വ​റി​ൽ ല​ഹ​രി​വി​രു​ദ്ധ വി​ദ്യാ​ർ​ഥി സ്ക്വാ​ഡ്
Sunday, November 27, 2022 3:02 AM IST
ചെ​മ്മ​ല​മ​റ്റം: സ്കൂ​ൾ​ത​ല ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും സാ​മൂ​ഹി​ക ഇ​ട​പെ​ട​ൽ വ​ഴി സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലും പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ലും ല​ഹ​രി​ല​ഭ്യ​ത ഫ​ല​പ്ര​ദ​മാ​യി ത​ട​യു​ന്ന​തി​നും കു​ട്ടി​ക​ളി​ൽ ല​ഹ​രി ഉ​പ​യോ​ഗം ഇ​ല്ലാ​താ​ക്കു​ന്ന​തി​നും വേ​ണ്ടി ചെ​മ്മ​ല​മ​റ്റം ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ വി​ദ്യാ​ർ​ഥി സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സ​ഖ​റി​യാ​സ് ആ​ട്ട​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം തി​ട​നാ​ട് ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ എം.​ജെ. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ഹ​രി ഉ​പ​യോ​ഗം സ​മൂ​ഹ​ത്തി​ലും വ്യ​ക്തി​ജീ​വി​ത​ത്തി​ലും കു​ടും​ബ​ങ്ങ​ളി​ലും ഉ​ണ്ടാ​ക്കു​ന്ന മാ​ന​സി​ക ശാ​രീ​രി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ശാ മ​രി​യ പോ​ൾ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.

ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ഭ​വ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി ത​യാ​റാ​ക്കി​യ "എ​ന്‍റെ ഭ​വ​നം ല​ഹ​രി ര​ഹി​ത ഭ​വ​നം' എ​ന്ന സ്റ്റി​ക്ക​ർ സ്കൂ​ൾ മാ​നേ​ജ​ർ പ്ര​കാ​ശ​നം ചെ​യ്തു. തു​ട​ർ​ന്നു അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും ചേ​ർ​ന്ന് ത​യാ​റാ​ക്കി​യ പോ​രാ​ളി എ​ന്ന ഷോ​ർ​ട്ട് ഫി​ലിം പ്ര​ദ​ർ​ശി​പ്പി​ച്ചു. വാ​ർ​ഡ് മെം​ബ​ർ എ.​സി. ര​മേ​ശ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷെ​റി​ൻ കു​ര്യാ​ക്കോ​സ്, ഹെ​ഡ്മാ​സ്റ്റ​ർ സാ​ബു മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.