കെ​​സി​​ഡ​​ബ്ല്യു​​എ സു​വ​ര്‍​ണജൂ​ബി​ലി​ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു സ​മാ​പ​നം
Sunday, November 27, 2022 3:25 AM IST
കോ​​ട്ട​​യം: ക്നാ​​നാ​​യ കാ​​ത്ത​​ലി​​ക് വി​​മ​​ണ്‍​സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ സു​​വ​​ര്‍​ണ ജൂ​​ബി​​ലി​വ​​ര്‍​ഷ ആ​​ഘോ​​ഷ​​ങ്ങ​​ള്‍​ക്ക് സ​​മാ​​പ​​നം. കോ​​ട്ട​​യം ക്രി​​സ്തു​​രാ​​ജാ ക​​ത്തീ​​ഡ്ര​​ല്‍ അ​​ങ്ക​​ണ​​ത്തി​​ല്‍ പ​​താ​​ക ഉ​​യ​​ര്‍​ത്ത​​ലി​​നെത്തുട​​ര്‍​ന്ന് കോ​​ട്ട​​യം ആർച്ച്ബിഷപ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ടി​​ന്‍റെ മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ല്‍ അ​​ര്‍​പ്പി​​ക്ക​​പ്പെ​​ട്ട കൃ​​ത​​ജ്ഞ​​താ​​ബ​​ലി​​യോ​​ടെ​​യാ​​ണു സ​മാ​പ​ന​ദി​​നാ​​ഘോ​​ഷ​​ങ്ങ​​ള്‍​ക്കു തു​ട​ക്ക​മാ​യ​ത്. സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ ഗീ​​വ​​ര്‍​ഗീ​​സ് മാ​​ര്‍ അ​​പ്രേം വ​​ച​​ന​​സ​​ന്ദേ​​ശം ന​​ല്‍​കി. തു​​ട​​ര്‍​ന്ന് ജൂ​​ബി​​ലി വ​​ര്‍​ഷ​​ത്തി​​ല്‍ കെ​​സി​​ഡ​​ബ്ല്യു​​എ സം​​ഘ​​ടി​​പ്പി​​ച്ച മാ​​ര്‍​ഗം​​ക​​ളി​​യു​​ടെ അ​​തി​​രൂ​​പ​​താ​​ത​​ല ഫൈ​​ന​​ല്‍ മ​​ത്സ​​രം ബി​​സി​​എം കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ത്ത​​പ്പെ​​ട്ടു.

മ​​ത്സ​​ര​​ത്തി​​ല്‍ മ​​ട​​മ്പം ഒ​​ന്നാം സ്ഥാ​​ന​​വും രാ​​ജ​​പു​​രം ര​​ണ്ടാം സ്ഥാ​​ന​​വും ക​​ല്ല​​റ മൂ​​ന്നാം സ്ഥാ​​ന​​വും അ​​ല​​ക്‌​​സ്‌​​ന​​ഗ​​ര്‍ നാ​​ലാം സ്ഥാ​​ന​​വും നേ​ടി. അ​​തി​​രൂ​​പ​​ത​​യി​​ലെ 135 യൂ​​ണി​​റ്റു​​ക​​ളി​​ല്‍നി​​ന്ന് ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു വ​​നി​​ത​​ക​​ള്‍ സു​​വ​​ര്‍​ണ​​ജൂ​​ബി​​ലി റാ​​ലി​​യി​​ല്‍ അ​​ണി​​നി​​ര​​ന്നു. നി​​ശ്ച​​ല​​ദൃ​​ശ്യാ​​വി​​ഷ്‌​​ക്കാ​​ര മ​​ത്സ​​ര​​ത്തി​​ല്‍ പേ​​രൂ​​ര്‍ യൂ​​ണി​​റ്റ് ഒ​​ന്നാം സ്ഥാ​​ന​​വും ക​​ത്തീ​​ഡ്ര​​ല്‍ യൂ​​ണി​​റ്റ് ര​​ണ്ടാം സ്ഥാ​​ന​​വും കൈ​​പ്പു​​ഴ യൂ​​ണി​​റ്റ് മൂ​​ന്നാം സ്ഥാ​​ന​​വും നേ​ടി.

ബി​​സി​​എം കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ കെ​​സി​​ഡ​​ബ്ല്യു​​എ പ്ര​​സി​​ഡ​​ന്‍റ് ലി​​ന്‍​സി രാ​​ജ​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍​ന്ന ജൂ​​ബി​​ലി​​സ​​മാ​​പ​​ന പൊ​​തു​​സ​​മ്മേ​​ള​​നം കോ​​ട്ട​​യം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. അ​​തി​​രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ള്‍ ഫാ. ​​മൈ​​ക്കി​​ള്‍ വെ​​ട്ടി​​ക്കാ​​ട്ട് ആ​​മു​​ഖ​​സ​​ന്ദേ​​ശം ന​​ല്‍​കി. കെ​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ത​​മ്പി എ​​രു​​മേ​​ലി​​ക്ക​​ര, പ്ര​​സ്ബി​​റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി ഫാ. ​​ഏ​​ബ്രാ​​ഹം പ​​റ​​മ്പേ​​ട്ട്, കെ​​സി​​വൈ​​എ​​ല്‍ പ്ര​​സി​​ഡ​ന്‍റ് ലി​​ബി​​ന്‍ പാ​​റ​​യി​​ല്‍, മ​​ല​​ബാ​​ര്‍ റീ​​ജ​യ​​ണ്‍ ചാ​​പ്ലെ​​യി​​ന്‍ ഫാ. ​​ജോ​​യി ക​​ട്ടി​​യാ​​ങ്ക​​ല്‍, സി​​സ്റ്റ​​ര്‍ അ​​ഡൈ്വ​​സ​​ര്‍ സി​​സ്റ്റ​​ര്‍ സൗ​​മി എ​​സ്ജെ​​സി, കെ​​സി​​ഡ​​ബ്ല്യു​​എ സെക്ര​​ട്ട​​റി ഷൈ​​നി ചൊ​​ള്ള​​മ്പേ​​ല്‍, ട്ര​​ഷ​​റ​​ല്‍ എ​​ല്‍​സ​​മ്മ സ​​ക്ക​​റി​​യ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ജൂ​​ബി​​ലി വ​​ര്‍​ഷ​​ത്തി​​ലെ മി​​ക​​ച്ച പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി മ​​ട​​മ്പ​​ത്തെ മി​​ക​​ച്ച ഫൊ​​റോ​​ന​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്തു. പി​​റ​​വം, ഇ​​ട​​യ്ക്കാ​​ട്ട് ഫൊ​​റോ​​ന​​ക​​ള്‍ ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. മി​​ക​​ച്ച റാ​​ലി​​ക്ക് ഇ​​ട​​യ്ക്കാ​​ട്, ക​​ടു​​ത്തു​​രു​​ത്തി, ചു​​ങ്കം മേ​​ഖ​​ല​​ക​​ള്‍ ഒ​​ന്നും ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ള്‍ നേ​​ടി.