ജി​ല്ലാ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി
Sunday, November 27, 2022 4:32 AM IST
കോ​ട്ട​യം: ജി​ല്ലാ ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​സി​എം കോ​ള​ജ് സോ​ഷ്യ​ൽ സ​ർ​വീ​സ് വി​ഭാ​ഗം, എം​ജി​ഒ​സി​എ​സ്എം, കോ​ട്ട​യം ലേ​ഡീ​സ് സ​ർ​ക്കി​ൾ 48 എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ബാ​ല​സു​ര​ക്ഷാ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മ്മേ​ള​ന​വും ക​ലാ​മേ​ള​യും മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി.

ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​അ​രു​ണ്‍ കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഐ​പ്പ് വ​ർ​ഗീ​സ്, ലാ​ല​ൻ സി. ​ജേ​ക്ക​ബ്, ഫാ. ​തോ​മ​സ് മ​റ്റ​ത്തി​ൽ, ഫാ. ​ജീ​സ​ൺ പി. ​വി​ൽ​സ​ണ്‍, കെ.​എം. സോ​ഫി, ജോ​മോ​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​നം വ​നി​ത ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ർ ജെ​സി​ൻ ലോ​ലി​ത സെ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ള​ക്‌​ട​ർ പി.​കെ. ജ​യ​ശ്രീ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. പി.​എ​ൻ. ശ്രീ​ദേ​വി, കെ.​എ​സ്. മ​ല്ലി​ക, ജ​സ്റ്റി​ൻ മൈ​ക്കി​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.