വൈക്കം ന​ഗ​ര​സ​ഭാ കേ​ര​ളോ​ത്സ​വം ഡി​സം​ബ​ർ ര​ണ്ടി​ന് തു​ട​ങ്ങും
Sunday, November 27, 2022 4:35 AM IST
വൈ​ക്കം: ന​ഗ​ര​സ​ഭ കേ​ര​ളോ​ത്സ​വം ഡി​സം​ബ​ർ ര​ണ്ടു മു​ത​ൽ നാ​ലു വ​രെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്താ​ൻ സ​ത്യ​ഗ്ര​ഹ സ്മാ​ര​ക ഹാ​ളി​ൽ ചേ​ര്‍ന്ന സം​ഘാ​ട​ക​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.
ക​ലാ മ​ത്സ​ര​ങ്ങ​ൾ സ​ത്യ​ഗ്ര​ഹ ഹാ​ളി​ലും കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ഗ​വ​ൺ​മെ​ന്‍റ് ബോ​യ്സ് സ്കൂ​ളി​ലും ന​ട​ത്തും.
ഡി​സം​ബ​ർ ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വ​ട​ക്കേ​ന​ട​യി​ൽ​നി​ന്ന് കാ​യ​ലോ​ര ബീ​ച്ചി​ലേ​ക്ക് വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ത്തും. മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ലാ​ണ് ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ. വി​ദ്യാ​ഭ്യാ​സ ക​ലാ-​സാം​സ്‌​കാ​രി​ക സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലേ​ഖാ ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​യാ​യും ബി. ​രാ​ജ​ശേ​ഖ​ര​ൻ, അ​ശോ​ക​ൻ വെ​ള്ള​വേ​ലി, ക​വി​താ രാ​ജേ​ഷ് എ​ന്നി​വ​ർ വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​രാ​യും സി​ന്ധു സ​ജീ​വ​ൻ, പ്രീ​താ രാ​ജേ​ഷ്, എ​ൻ. അ​യ്യ​പ്പ​ൻ, ആ​ർ. സ​ന്തോ​ഷ്, ഏ​ബ്ര​ഹാം പ​ഴ​യ​ക​ട​വ​ൻ, ലേ​ഖ അ​ശോ​ക​ൻ, എ.​സി മ​ണി​യ​മ്മ, രാ​ജ​ശ്രീ വേ​ണു​ഗോ​പാ​ൽ, കെ.​ബി. ഗി​രി​ജ​കു​മാ​രി, സു​ശീ​ല എം. ​നാ​യ​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യു​മു​ള്ള ക​മ്മി​റ്റി പ​രി​പാ​ടി​ക​ൾ​ക്കു മേ​ൽ​നോ​ട്ടം വ​ഹി​ക്കും.കേ​ര​ളോ​ത്സ​വ​ത്തി​നാ​യി ര​ണ്ടു ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. 18 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക.

വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്യും. വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി. സു​ഭാ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക​സ​മി​തി യോ​ഗം ചെ​യ​ർ​പേ​ഴ്സ​ൺ രാ​ധി​കാ ശാം ​ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ര​മ്യാ കൃ​ഷ്ണ​ൻ, സൂ​പ്ര​ണ്ട് ബോ​ബി ചാ​ക്കോ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി​നു ജോ​ർ​ജ്, ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ർ, ന​ഗ​ര​ത്തി​ലെ സ്കൂ​ളു​ക​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​ർ, കാ​യി​കാ​ധ്യാ​പ​ക​ർ, സി​ഡി​എ​സ് മെ​മ്പ​ർ​മാ​ർ, എ​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ​മാ​ർ, വി​വി​ധ ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കും. മ​ത്സ​രാ​ർ​ഥി​ക​ൾ 30ന​കം ഓ​ൺ​ലൈ​ൻ വ​ഴി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​ണം. അ​പേ​ക്ഷാ ഫോ​റം ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ണ്.