മാ​ഞ്ഞൂ​രി​ൽ നാ​ലു​പേ​ര്‍ക്കാ​യി ഇ​ന്ന് ചി​കി​ത്സാ​സ​ഹാ​യം സ​മാ​ഹ​രി​ക്കും
Sunday, November 27, 2022 4:35 AM IST
മാ​ന്‍വെ​ട്ടം: മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 15-ാം വാ​ര്‍ഡി​ലെ താ​മ​സ​ക്കാ​രാ​യ കാ​ന്‍സ​ര്‍ ബാ​ധി​ത​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ലു​പേ​ര്‍ക്കാ​യി ഇ​ന്ന് ചി​കി​ത്സാ സ​ഹാ​യം സ​മാ​ഹ​രി​ക്കും. കെ.​പി. മോ​ള​മ്മ, കെ.​എ​ന്‍. മോ​ഹ​ന​ന്‍, ചെ​ല്ല​മ്മ ദാ​മോ​ധ​ര​ന്‍, ഓ​മ​ന ശി​വ​രാ​മ​ന്‍ എ​ന്നി​വ​രു​ടെ ചി​കി​ത്സാ സ​ഹാ​യ​ത്തി​നാ​ണ് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​ത്.

നി​ര്‍ധ​ന കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ന്‍ വാ​ര്‍ഡ് മെം​ബ​ര്‍ സാ​ലി​മ്മ ജോ​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ന് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​ത്. 15, 16, 17 വാ​ര്‍ഡു​ക​ളി​ലാ​ണ് ധ​ന​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​കീ​യ സ​മി​തി​ക്കു രൂ​പം ന​ല്‍കി​യി​രു​ന്നു.
ഒ​രാ​ള്‍ക്ക് കു​റ​ഞ്ഞ​ത് പ​ത്തു ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ചി​കി​ത്സ​യ്ക്കാ​യി വേ​ണ്ടി വ​രു​ന്ന​ത്. ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​വി​ലെ മു​ത​ല്‍ വീ​ടു​ക​ളി​ല്‍ ധ​ന​സ​മാ​ഹ​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന് സ​മി​തി കോ​ഓ​ര്‍ഡി​നേ​റ്റ​ഴ്‌​സും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​മാ​യ സാ​ലി​മ്മ ജോ​ളി, ആ​നി​യ​മ്മ ജോ​സ​ഫ്, ടി.​എ​ന്‍. നി​തീ​ഷ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.