റബ​ര്‍​ഷീ​റ്റ് കൈ​യി​ലേ​ന്തി​യും റ​ബ​ര്‍​ഷീ​റ്റ് ക​ത്തി​ച്ചും ക​ര്‍​ഷ​ക സ​മ​രം
Sunday, November 27, 2022 10:32 PM IST
പാ​റ​ത്തോ​ട്: റ​ബ​റി​ന്‍റെ ത​റ​വി​ല 250 രൂ​പ​യാ​ക്കു​ക, റ​ബ​ര്‍ സ​ബ്‌​സി​ഡി ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യു​ക, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ത്തി​ന്‍റെ വി​ല​ക്ക​യ​റ്റം ത​ട​യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​റ​ത്തോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ റ​ബ​ര്‍​ഷീ​റ്റ് കൈ​യി​ലേ​ന്തി റ​ബ​ര്‍ ക​ര്‍​ഷ​ക​ര്‍ പ്ര​ക​ട​നം ന​ട​ത്തി. തു​ട​ര്‍​ന്ന് പാ​റ​ത്തോ​ട് പ​ള്ളി​പ്പ​ടി​ക്ക​ല്‍ റ​ബ​ര്‍​ഷീ​റ്റ് ക​ത്തി​ച്ച് ക​ര്‍​ഷ​ക​ര്‍ പ്ര​തി​ഷേ​ധി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ബി ന​മ്പു​ടാ​ക​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന പ്ര​തി​ഷേ​ധ ധ​ര്‍​ണ ജോ​സ​ഫ് വാ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ജി വാ​ളി​പ്ലാ​ക്ക​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​റി​യ​മ്മ ടീ​ച്ച​ര്‍, രാ​ജു മാ​യാ​ലി​ല്‍, വ​ര്‍​ഗീ​സ് കൊ​ച്ചു​കു​ന്നേ​ല്‍, നോ​ബി​ള്‍ ഒ​റ്റ​പ്ലാ​ക്ക​ല്‍, സാ​നി ജോ​സ് കു​ന്ന​ത്ത്, സെ​ബാ​സ്റ്റ്യ​ന്‍ കൊ​ല്ല​ക്കൊ​മ്പി​ല്‍, സാ​ജു പ്ലാ​പ്പ​ള്ളി, മോ​ന്‍​സ് കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ല്‍, ലാ​ലി ത​ഴ​യ്ക്ക​ല്‍, ജോ​ണി അ​യ്യ​നാ​കു​ഴി​യി​ല്‍, മാ​മ്മ​ച്ച​ന്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍, ബേ​ബി അ​റ​യ്ക്ക​ല്‍, അ​പ്പ​ച്ച​ന്‍ ക​പ്പ​ലു​മാ​ക്ക​ല്‍, ത​ങ്ക​ച്ച​ന്‍ ചെ​ന്ന​ക്കാ​ട്ടു​കു​ന്നേ​ല്‍, ഷാ​ജി അ​റ​ത്തി​ല്‍, ജോ​സു​കു​ട്ടി ഇ​ട​യ്ക്കാ​ട്ട്, ബി​ജു ശൗ​ര്യാം​കു​ഴി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.