‘ഹ​രി​ത​ക​ര്‍​മ​ സേ​ന​യ്ക്കൊ​പ്പം’ കാ​മ്പ​യി​ന് തു​ട​ക്കം
Sunday, November 27, 2022 10:32 PM IST
തി​ട​നാ​ട്: ന​വ​കേ​ര​ളം ക​ര്‍​മ​പ​ദ്ധ​തി ര​ണ്ടി​ന്‍റെയും തി​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെയും നേ​തൃ​ത്വ​ത്തി​ല്‍ ഹ​രി​ത വി​ദ്യാ​ല​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത തി​ട​നാ​ട് ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഹ​രി​ത ക​ര്‍​മ​സേ​നയ്​ക്കൊ​പ്പം കാ​മ്പ​യി​ന് തു​ട​ക്കമായി. തി​ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജി ജോ​ര്‍​ജ് കാ​മ്പ​യി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം സ​ന്ധ്യ എ​സ്. നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ജൈ​വ മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ഹ​രി​തക​ര്‍​മ​സേ​ന അം​ഗ​ങ്ങ​ള്‍ വാ​തി​ല്‍​പ്പ​ടി സേ​വ​ന​ത്തി​നി​ടെ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളെ ക്കുറി​ച്ച് വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് അ​വ​ബോ​ധം ന​ല്‍​കു​ക​യും ഹ​രി​ത ക​ര്‍​മ​സേ​ന​യോ​ടു​ള്ള സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് കാ​മ്പ​യി​ന്‍റെ ല​ക്ഷ്യം. കാ​മ്പ​യി​നി​ല്‍ 70 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.