അയി​​രാ​ര്‍ ക​രി​ക്കോ​ണം പാ​ട​ശേ​ഖ​ര​ത്ത് വി​ത​യു​ത്സ​വം
Monday, November 28, 2022 11:54 PM IST
കു​റു​​പ്പ​​ന്ത​​റ: മാ​​ഞ്ഞൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലെ അ​​യി​​രാ​​ര്‍ ക​​രി​​ക്കോ​​ണം പാ​​ട​​ശേ​​ഖ​​ര​​ത്ത് വി​​ത്ത് വി​​ത​​ച്ചു. വി​​ത​​യു​​ത്സ​​വം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് കോ​​മ​​ള​​വ​​ല്ലി ര​​വീ​​ന്ദ്ര​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ഈ ​​വ​​ര്‍​ഷം 300 ഹെ​​ക്ട​​ര്‍ സ്ഥ​​ല​​ത്താ​​ണ് മാ​​ഞ്ഞൂ​​രി​​ല്‍ നെ​​ല്‍​കൃ​​ഷി ചെ​​യ്യു​​ന്ന​​ത്. മി​​ക​​ച്ച കാ​​ലാ​​വ​​സ്ഥ അ​​നു​​കൂ​​ല​​മാ​​കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ക​​ര്‍​ഷ​​ക​​ര്‍. ക​​ഴി​​ഞ്ഞ​​ത​​വ​​ണ​​ത്തെ കൃ​​ഷി പൂ​​ര്‍​ണ​​മാ​​യും വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ല്‍ ന​​ശി​​ച്ചു. കൃ​​ഷി​നാ​​ശ​​ത്തെ​ത്തു​​ട​​ര്‍​ന്ന് മു​​മ്പ് കൃ​​ഷി ചെ​​യ്തി​​രു​​ന്ന ക​​ര്‍​ഷ​​ക​​ര്‍ നെ​​ല്‍​ക്കൃ​​ഷി​​യി​​ല്‍​നി​​ന്നു പി​​ന്മാ​​റി​​യ​​പ്പോ​​ള്‍ യു​​വാ​​ക്ക​​ളാ​​യ റോ​​യി, സ​​ജീ​​വ്, ശ​​ശി​​കു​​മാ​​ര്‍, സി.​​വി. രാ​​ജേ​​ഷ്, സി​​നി​​ലാ​​ല്‍ ദീ​​പു, എം.​​സി. രാ​​ജേ​​ഷ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഹ​​രി​​തം ജെ​​എ​​ല്‍​ജി ഗ്രൂ​​പ്പ് രൂ​​പീ​​ക​​രി​​ച്ചു. കേ​​ര​​ള ഗ്രാ​​മീ​​ണ്‍ ബാ​​ങ്ക് കു​​റു​​പ്പ​​ന്ത​​റ ശാ​​ഖാ ഇ​​വ​​ര്‍​ക്ക് സ​​ഹാ​​യം ന​​ല്‍​കാ​​ന്‍ ത​​യാ​​റാ​​യി. യു​​വാ​​ക്ക​​ളു​​ടെ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​നൊ​​പ്പം കൃ​​ഷി​​ഭ​​വ​ന്‍റെ സ​​ഹ​​ക​​ര​​ണ​​വും കൂ​​ടി​​യാ​​യ​​പ്പോ​​ള്‍ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ള്‍ വീ​​ണ്ടും ഹ​​രി​​താ​​ഭ​​മാ​​യി.
മാ​​ഞ്ഞൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് നെ​​ല്‍​വി​​ത്ത് പൂ​​ര്‍​ണ​​മാ​​യും സൗ​​ജ​​ന്യ​​മാ​​യി ല​​ഭ്യ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. കൂ​​ലി​​ച്ചെ​ല​​വ് ഇ​​ന​​ത്തി​​ലും സു​​സ്ഥി​​ര നെ​​ല്‍​കൃ​​ഷി പ​​ദ്ധ​​തി​​പ്ര​​കാ​​ര​​വും ക​​ര്‍​ഷ​​ക​​ര്‍​ക്ക് ഈ ​​വ​​ര്‍​ഷ​​വും 5,700 രൂ​​പ ന​​ല്‍​കും. ഇ​​തു​​വ​​രെ നെ​​ല്‍​കൃ​​ഷി ചെ​​യ്ത ക​​ര്‍​ഷ​​ക​​ര്‍​ക്കു​​ള്ള ധ​​ന​​സ​​ഹാ​​യം ക​​ര്‍​ഷ​​ക​​രു​​ടെ ബാ​​ങ്ക് അ​​ക്കൗ​​ണ്ടി​​ല്‍ എ​​ത്തി​​ച്ച​​താ​​യി കൃ​​ഷി ഓ​​ഫീ​​സ​​ര്‍ അ​​റി​​യി​​ച്ചു.
വി​​ത​​യു​​ത്സ​​വ​​ത്തി​​ല്‍ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ജു കൊ​​ണ്ടൂ​​ക്കാ​​ല​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍​ന്ന യോ​​ഗ​​ത്തി​​ല്‍ പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ ആ​​നി​​യ​​മ്മ ജോ​​സ​​ഫ്, സാ​​ലി​​മ്മ ജോ​​ളി, മാ​​ഞ്ഞൂ​​ര്‍ സ​​ര്‍​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് പ്ര​​സി​​ഡ​ന്‍റ് സി.​​എം. ജോ​​ര്‍​ജ്, കൃ​​ഷി ഓ​​ഫീ​​സ​​ര്‍ പി.​​ആ​​ര്‍. സ​​ലി​​ന്‍, അ​​സി​​സ്റ്റ​​ന്റ് കൃ​​ഷി ഓ​​ഫീ​​സ​​ര്‍ ര​​മാ ഭാ​​സ്‌​​ക​​ര​​ന്‍, കൃ​​ഷി അ​​സി​​സ്റ്റ​​ന്‍റ് അ​​ഖി​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.