പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ രാജിക്കായി കോൺഗ്രസ് അനിശ്ചിതകാല സമരത്തിലേക്ക്
Monday, November 28, 2022 11:54 PM IST
>വൈ​ക്കം: ​മ​​റ​​വ​​ൻ​​തു​​രു​​ത്ത് ഗ​​വ​. യു​​പി സ്കൂ​​ളി​​ലെ പ്ലാ​​വ് മ​​രം ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ കാ​​റ്റി പ​​റ​​ത്തി മു​​റി​​ച്ചു വീ​​ട് പ​​ണി​​ത മ​​റ​​വ​​ന്തു​​രു​​ത്തു പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് വി.​ടി. പ്ര​​താ​​പ​​ൻ മെ​​മ്പ​​ർ സ്ഥാ​​നം രാ​​ജി​വ​​യ്ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് അ​​നി​​ശ്ചി​​ത​​കാ​​ല സ​​മ​​രം ആ​​രം​​ഭി​​ക്കാ​​ൻ മ​​റ​​വ​​ൻ​​തു​​രു​​ത്ത് മ​​ണ്ഡ​​ലം കോ​​ൺ​​ഗ്ര​​സ്‌ ക​​മ്മി​​റ്റി യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.
കേ​​സ് ആ​​ട്ടി​​മ​​റി​​ച്ചു പ്ര​​താ​​പ​​നെ ര​​ക്ഷി​​ക്കു​​ന്ന​​തി​​നാ​​ണ് സി​​പി​​എം തെ​​റ്റാ​​യ പ്ര​​ച​​ര​​ണം ന​​ൽ​​കു​​ന്ന​​തെ​​ന്ന് കോ​​ൺ​​ഗ്ര​​സ് നേ​​തൃ​​ത്വം ആ​​രോ​​പി​​ച്ചു. മ​​രം​​മു​​റി​​ച്ച സം​​ഭ​​വ​​ത്തി​​ൽ അ​​ന്വ​​ഷ​​ണം അ​​വ​​ശ്യ​​പ്പെ​​ട്ട് കോ​​ൺ​​ഗ്ര​​സ്‌ മാ​​സ​​ങ്ങ​​ൾ​​ക്കു മു​​മ്പ് വി​​ജി​​ല​​ൻ​​സി​​ന് പ​​രാ​​തി ന​​ൽ​​കി​​യെ​​ങ്കി​​ലും ഭ​​ര​​ണ​​ക​​ക്ഷി​​യു​​ടെ ഇ​​ട​​പെ​​ട​​ൽ മൂ​​ലം അ​​ന്വ​​ഷ​​ണം വ​​ഴി​​മു​​ട്ടി​​യെ​​ന്നും ആ​​രോ​​പി​​ച്ചു.
ബി​​നാ​​മി​​യെ കൊ​​ണ്ട് മ​​രം വാ​​ങ്ങാ​​ൻ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​ധി​​കാ​​രം ദു​​ർ​​വി​​നി​​യോ​​ഗം ചെ​​യ്ത​​തു​​കൊ​​ണ്ടാ​​ണ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റി​ന്‍റെ മെ​​മ്പ​​ർ സ്ഥാ​​നം രാ​​ജി​​വ​​യ്ക്കാ​​ൻ കോ​​ൺ​​ഗ്ര​​സ് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​തെ​​ന്നും ക​​മ്മി​​റ്റി അ​​റി​​യി​​ച്ചു. സ​​മ​​ര​​ത്തി​ന്‍റെ അ​​ടു​​ത്ത ഘ​​ട്ട​​മാ​​യി ഇ​​ന്ന് രാ​​വി​​ലെ 10ന് ​​പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സ് മാ​​ർ​​ച്ചും ധ​​ർ​​ണ​​യും ന​​ട​​ത്തും. ധ​​ർ​​ണാ സ​​മ​​രം ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.