ഇ​ന്‍റ​ര്‍കൊ​ളീ​ജി​യ​റ്റ് ക്വി​സ് മ​ത്സ​രം; ഇ​ഗ്‌​നോ​യ്ക്ക് കി​രീ​ടം
Monday, November 28, 2022 11:56 PM IST
കോ​​ട്ട​​യം: എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ലെ കെ.​​എ​​ന്‍. രാ​​ജ് സ്‌​​കൂ​​ള്‍ ഓ​​ഫ് ഇ​​ക്ക​​ണോ​​മി​​ക്‌​​സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച അ​​ഖി​​ല​​കേ​​ര​​ള ഇ​​ന്‍റ​ര്‍ കൊ​​ളീ​​ജി​​യ​​റ്റ് ക്വി​​സ് മ​​ത്സ​​രം - ഇ​​കോ​​ണ്‍​സ്പ​​യ​​റി​​ല്‍ ഇ​​ന്ദി​​രാ ഗാ​​ന്ധി നാ​​ഷ​​ണ​​ല്‍ ഓ​​പ്പ​​ണ്‍ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ കൊ​​ച്ചി കേ​​ന്ദ്ര​​ത്തി​​ന് കി​​രീ​​ടം.
തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ന്‍​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​നും ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജി​​നു​​മാ​​ണ് യ​​ഥാ​​ക്ര​​മം ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ള്‍.
ക​​ണ്‍​വ​​ര്‍​ജ​​ന്‍​സ് അ​​ക്കാ​​ദ​​മി​​യ കോം​​പ്ല​​ക്സി​​ല്‍ സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍​നി​​ന്നു​​ള്ള 42 കോ​​ള​​ജു​​ക​​ളി​​ല്‍​നി​​ന്നാ​​യി 54 ടീ​​മു​​ക​​ള്‍ പ​​ങ്കെ​​ടു​​ത്ത മ​​ത്സ​​രം സ​​ര്‍​വ​​ക​​ലാ​​ശാ​​ലാ വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍ പ്ര​​ഫ. സാ​​ബു തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ച​​ട​​ങ്ങി​​ല്‍ കെ.​​എ​​ന്‍. രാ​​ജ് സ്‌​​കൂ​​ള്‍ ഓ​​ഫ് ഇ​​ക്ക​​ണോ​​മി​​ക്സ് ഡ​​യ​​റ​​ക്ട​​ര്‍ പ്ര​​ഫ. ജോ​​ണി ജോ​​ണ്‍​സ​​ണും സ​​ന്ന​​ഹി​​ത​​നാ​​യി​​രു​​ന്നു. അ​​ല​​ക്സ് അ​​ലോ​​ഷ്യ​​സാ​​യി​​രു​​ന്നു ക്വി​​സ് മാ​​സ്റ്റ​​ര്‍.
പ്രാ​​ഥ​​മി​​ക റൗ​​ണ്ട് മ​​ത്സ​​ര​​ത്തി​​ല്‍​നി​​ന്ന് ആ​​റു ടീ​​മു​​ക​​ളാ​​ണ് ഫൈ​​ന​​ലി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടി​​യ​​ത്. ഒ​​ന്നു മു​​ത​​ല്‍ മൂ​​ന്നു​വ​​രെ സ്ഥാ​​ന​​ക്കാ​​ര്‍​ക്ക് യ​​ഥാ​​ക്ര​​മം 10000 രൂ​​പ, 5000 രൂ​​പ, 3000 രൂ​​പ എ​​ന്നി​​ങ്ങ​​നെ സ​​മ്മാ​​ന​​ത്തു​​ക ല​​ഭി​​ച്ചു. പ്രോ- ​വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍ ഡോ. ​​സി.​​ടി. അ​​ര​​വി​​ന്ദ​​കു​​മാ​​ര്‍ സ​​മ്മാ​​ന​​ദാ​​നം നി​​ര്‍​വ​​ഹി​​ച്ചു.