മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ൽ സ്മാ​ർ​ട്ടാ​യി ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ
Tuesday, November 29, 2022 10:43 PM IST
ഈ​രാ​റ്റു​പേ​ട്ട: ക്ലീ​ൻ ഹോം ​ക്ലീ​ൻ സി​റ്റി എ​ന്ന സ​മ​ഗ്ര മാ​ലി​ന്യ പ​രി​പാ​ല​ന ല​ക്ഷ്യ​ത്തി​ലൂ​ന്നി പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​നി സ്മാ​ർ​ട്ട് ആ​കും. സം​സ്ഥാ​ന സ​ർ​ക്കാ​ർ, ശു​ചി​ത്വ​മി​ഷ​ൻ, ഹ​രി​ത​കേ​ര​ള മി​ഷ​ൻ, കെ​ൽ​ട്രോ​ൺ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഹ​രി​ത​മി​ത്രം സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് ആ​പ്പി​ന്‍റെ സ​ർ​വേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ൽ പൂ​ർ​ത്തി​യാ​യി. ന​ഗ​ര​സ​ഭാ ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സു​ഹ്റ അ​ബ്ദു​ൾ ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ​മു​ത​ൽ സം​സ്ഥാ​ന​ത​ലം വ​രെ​യു​ള്ള ഏ​കീ​കൃ​ത നി​രീ​ക്ഷ​ണ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ആ​യ ഹ​രി​ത​മി​ത്രം സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് മോ​ണി​സ്റ്റ​റിം​ഗ് സി​സ്റ്റം വ​ഴി മാ​ലി​ന്യ സം​സ്ക​ര​ണ​രീ​തി​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യും.
ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വീ​ടു​ക​ളി​ലെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ സാ​ധി​ക്കും. ഇ​തി​ലൂ​ടെ ഡി​ജി​റ്റ​ൽ സ​ഹാ​യ​ത്തോ​ടെ മാ​ലി​ന്യ പ​രി​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന കോ​ട്ട​യം ജി​ല്ല​യി​ലെ ആ​ദ്യ ന​ഗ​ര​സ​ഭ​യാ​യി ഈ​രാ​റ്റു​പേ​ട്ട മാ​റും. ഇ​നി​മു​ത​ൽ ഹ​രി​ത ക​ർ​മ​സേ​ന മു​ഖേ​ന ന​ൽ​കു​ന്ന എ​ല്ലാ സേ​വ​ന​ങ്ങ​ളും ഈ ​മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ പൊ​തു ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കും.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ സ​ർ​വേ , ക്യു ​ആ​ർ കോ​ഡ് പ​തി​പ്പി​ക്ക​ൽ എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ്, എം​ഇ​എ​സ് കോ​ള​ജ് എ​ന്നി​വ​യി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ന​ട​ത്തി​യ​ത്. ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ളെ വേ​ദി​യി​ൽ ആ​ദ​രി​ച്ചു.
ച​ട​ങ്ങി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ ഡോ. ​സ​ഹ​ല ഫി​ർ​ദൗ​സ്, റി​യാ​സ് പ്ലാ​മൂ​ട്ടി​ൽ, കൗ​ൺ​സി​ല​ർ​മാ​രാ​യ പി.​എം.​അ​ബ്ദു​ൽ ഖാ​ദ​ർ, എ​സ്.​കെ. നൗ​ഫ​ൽ, സെ​ക്ര​ട്ട​റി സു​മ​യ്യ ബീ​വി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​ഐ. നാ​സ​ർ, ജി​ല്ല ശു​ചി​ത്വ​മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബേ​വി​ൻ ജോ​ൺ വ​ർ​ഗീ​സ്, ശു​ചി​ത്വ​മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജ​യ​കൃ​ഷ്ണ​ൻ, കെ​ൽ​ട്രോ​ൺ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​പി​ൻ സാ​ബു, മു​നി​സി​പ്പ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ നി​ജി, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ നൗ​ഷാ​ദ് സോ​ണി ജെ​റാ​ൾ​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.