സെ​ന്‍റ് ജോ​സ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ദേ​ശീ​യ ടെ​ക്‌​ഫെ​സ്റ്റ്
Tuesday, November 29, 2022 10:43 PM IST
പാ​ലാ: സെ​ന്‍റ് ജോ​സ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ദേ​ശീ​യ ടെ​ക്‌​ഫെ​സ്റ്റ് - അ​സ്ത്ര നാ​ളെ​യും വെ​ള്ളി​യാ​ഴ്ച​യു​മാ​യി അ​ര​ങ്ങേ​റും. പ​തി​നാ​യി​ര​ത്തി​ലേ​റെ സ​ന്ദ​ര്‍​ശ​ക​ര്‍ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്‍റ​ര്‍ കോ​ള​ജ് ദേ​ശീ​യ ടെ​ക്ഫെ​സ്റ്റു​ക​ളി​ലൊ​ന്നാ​ണ് അ​സ്ത്ര. പ്ര​ഫ​ഷ​ണ​ല്‍ ഷോ​ക​ള്‍, മ​ത്സ​ര​ങ്ങ​ള്‍, പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍, വ​ര്‍​ക്ക്‌​ഷോ​പ്പു​ക​ള്‍ എ​ന്നി​ങ്ങ​നെ വി​വി​ധ ത​ല​ങ്ങ​ളി​ലാ​യാ​ണ് അ​സ്ത്ര ന​ട​ക്കു​ന്ന​ത്.
കേ​ര​ള ടെ​ക്‌​നി​ക്ക​ല്‍ യൂ​ണി​വേ​ഴ്സി​റ്റി​ക്കു കീ​ഴി​ലു​ള്ള വി​വി​ധ കോ​ള​ജു​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളും കേ​ര​ള​ത്തി​ലെ​യും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും പ​ങ്കെ​ടു​ക്കും. വ​ള​ര്‍​ന്നു​വ​രു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ വി​വി​ധ വ​ശ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​റി​വ്, അ​നു​ഭ​വം, ഫ​ല​ങ്ങ​ള്‍, വി​വ​ര​ങ്ങ​ള്‍, സൈ​ദ്ധാ​ന്തി​ക പ​രി​ജ്ഞാ​നം എ​ന്നി​വ പ​ഠി​ക്കു​ക​യും പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഫെ​സ്റ്റി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

പോ​സ്റ്റ​ർ ര​ച​നാമ​ത്സ​രം

അ​രു​വി​ത്തു​റ: സാം​സ്കാ​രി​ക​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി "ല​ഹ​രി വ​ർ​ജി​ക്കൂ ജീ​വി​തം തെ​ര​ഞ്ഞെ​ടു​ക്കൂ' എ​ന്ന വി​ഷ​യ​ത്തി​ൽ മൂ​ന്നി​ന് 9.30 മു​ത​ൽ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ ജി​ല്ലാ​ത​ല പോ​സ്റ്റ​ർ ര​ച​നാ മ​ത്സ​രം ന​ട​ത്തും. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി കോ​ള​ജി​ൽ എ​ത്ത​ണം. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും മെ​മ​ന്‍റോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കും. ഫോ​ൺ: 9447897634.