കാ​​ണാ​​താ​​യ ഫോ​​ണ്‍ ക​​ണ്ടെ​​ത്തി സൈ​​ബ​​ര്‍ പോ​​ലീ​​സ്
Tuesday, November 29, 2022 11:29 PM IST
കോ​​ട്ട​​യം: കാ​​ണാ​​താ​​യ മൊ​​ബൈ​​ല്‍ ഫോ​​ണ്‍ ദി​​വ​​സ​​ങ്ങ​​ള്‍ക്കു​​ള്ളി​​ല്‍ ക​​ണ്ടെ​​ത്തി സൈ​​ബ​​ര്‍ പോ​​ലീ​​സ്. എ​​ല്‍ഐ​​സി ജീ​​വ​​ന​​ക്കാ​​ര​​നാ​​യ കു​​റി​​ച്ചി സ്വ​​ദേ​​ശി പി.​​കെ. സാ​​ബു​​ജി​​യു​​ടെ 17,000 രൂ​​പ വി​​ല​​യു​​ള്ള മൊ​​ബൈ​​ല്‍ ഫോ​​ണാ​​ണ് കോ​​ട്ട​​യം സൈ​​ബ​​ര്‍ പോ​​ലീ​​സ് ക​​ണ്ടെ​​ത്തി തി​​രി​​കെ ന​​ല്‍കി​​യ​​ത്. ഇ​​യാ​​ള്‍ ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച കോ​​ട്ട​​യം ടൗ​​ണി​​ല്‍നി​​ന്നും മ​​ല്ല​​പ്പ​​ള്ളി ബ​​സി​​ല്‍ ക​​യ​​റു​​മ്പോ​​ള്‍ ഫോ​​ണ്‍ ന​​ഷ്ട​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ര്‍ന്ന് ഇ​​യാ​​ള്‍ കോ​​ട്ട​​യം സൈ​​ബ​​ര്‍‌​​സ്റ്റേ​​ഷ​​നി​​ല്‍ പ​​രാ​​തി ന​​ല്‍കി.
പ​​രി​​ശോ​​ധ​​ന​​യ്‌​​ക്കൊ​​ടു​​വി​​ല്‍ അ​​തി​​ഥി​​ത്തൊ​​ഴി​​ലാ​​ളി​​ക​​ള്‍ കൂ​​ട്ട​​മാ​​യി താ​​മ​​സി​​ക്കു​​ന്ന ച​​വി​​ട്ടു വ​​രി​​യി​​ലു​​ള്ള ഒ​​രു വീ​​ട്ടി​​ല്‍നി​​ന്നും മൊ​​ബൈ​​ല്‍ ഫോ​​ണ്‍ ക​​ണ്ടെ​​ടു​​ത്തു. അ​​തി​​ഥി​​ത്തൊ​​ഴി​​ലാ​​ളി ജോ​​ലി​​ചെ​​യ്ത സ്ഥ​​ല​​ത്ത് ആ​​രോ കു​​റ​​ഞ്ഞ വി​​ല​​യ്ക്ക് ഫോ​​ണ്‍ വി​​ല്പ​​ന​​ക്കാ​​യി കൊ​​ണ്ടു​​വ​​ന്ന​​താ​​ണെ​​ന്നും ഇ​​യാ​​ളെ​​ക്കു​​റി​​ച്ചു കൂ​​ടു​​ത​​ല്‍ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു.
എ​​സ്എ​​ച്ച്ഒ ജ​​ഗ​​ദീ​​ഷ്, എ​​സ്‌​​ഐ ജ​​യ​​ച​​ന്ദ്ര​​ന്‍, സി​​പി​​ഒ​​മാ​​രാ​​യ ജോ​​ബി​​ന്‍സ് ജ​​യിം​​സ്, പി.​​വി. സു​​ബി​​ന്‍ എ​​ന്നി​​വ​​ര്‍ ചേ​​ര്‍ന്നാ​​ണ് മൊ​​ബൈ​​ല്‍ ഫോ​​ണ്‍ ക​​ണ്ടെ​​ടു​​ത്ത​​ത്. ക​​ണ്ടെ​​ടു​​ത്ത മൊ​​ബൈ​​ല്‍ ഫോ​​ണ്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ല്‍ ഉ​​ട​​മ​​യ്ക്കു കൈ​​മാ​​റി.