ബൈ​പാ​സ് റോ​ഡി​ൽ വീ​ണ്ടും അ​പ​ക​ടം: ഇ​ന്ന​ലെ കൂ​ട്ടി​യി​ടി​ച്ച​ത് ടി​പ്പ​ർ ലോ​റി​യും ബൈ​ക്കും
Tuesday, November 29, 2022 11:31 PM IST
ഏ​റ്റു​മാ​നൂ​ർ: പ​ട്ടി​ത്താ​നം-​ഏ​റ്റു​മാ​നൂ​ർ ബൈ​പാ​സ് റോ​ഡി​ൽ ഇ​ന്ന​ലെ​യും അ​പ​ക​ടം. ടി​പ്പ​ർ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ന് നി​സാ​ര പ​രി​ക്കേ​റ്റു.
ബൈ​പാ​സ് റോ​ഡി​ൽ ത​വ​ള​ക്കു​ഴി ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. എം​സി റോ​ഡി​ൽ​നി​ന്നും വ​ള്ളി​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കി​ൽ ബൈ​പാ​സ് റോ​ഡി​ലൂ​ടെ എ​ത്തി​യ ടി​പ്പ​ർ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ന്‍റെ മു​ൻ​വ​ശം ത​ക​ർ​ന്നു. ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.
ബൈ​പാ​സ് റോ​ഡി​ൽ ഏ​റ്റ​വും വ​ലി​യ അ​പ​ക​ട​മേ​ഖ​ല​യാ​യി ഈ ​പ്ര​ദേ​ശം മാ​റു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​വി​ടെ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ മ​റ്റൊ​രു കാ​ർ ഇ​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​യി​രു​ന്നു.