കേരളത്തിന് എയിംസ് നഷ്ടപ്പെടുത്തരുത് : പി.സി ജോർജ്
Tuesday, November 29, 2022 11:52 PM IST
കോ​ട്ട​യം:​ കേ​ര​ള​ത്തി​ന് എ​യിം​സ് ന​ഷ്ട​പ്പെ​ടു​ത്ത​രു​തെ​ന്നു കേ​ര​ള ജ​ന​പ​ക്ഷം നേ​താ​വ് പി.​സി. ജോ​ർ​ജ്. വെ​ള്ളൂ​രി​ൽ ല​ഭ്യ​മാ​യ സ്ഥ​ല​ത്ത് എ​യിം​സ് സ്ഥാ​പി​ക്കാൻ വേ​ണ്ട ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ഴ​യ എ​ച്ച്എ​ൻ​എ​ൽ വ​ക 700 ഏ​ക്ക​ർ സ്ഥ​ല​ത്തു നി​ന്നും 200 ഏ​ക്ക​ർ വി​ട്ടു ന​ൽ​കി​യാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് യാ​തൊ​രു സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും ഇ​ല്ലാ​തെ എ​യിം​സ് സ്ഥാ​പി​ക്കാൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​കാ​ട്ടു​ന്നു. ഇ​തു​വ​രെ 19 സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​യിം​സ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ക​യും മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​വ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യും ചെ​യ്യു​ന്നു. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ കേ​ര​ള​ത്തി​ന് ഇ​തു​വ​രെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​യ ഒ​രു സ്ഥ​ലം പോ​ലും കേ​ന്ദ്ര​ത്തി​ന് മു​മ്പി​ൽ നി​ർ​ദ്ദേ​ശി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും പി.​സി. ജോ​ർ​ജ് കു​റ്റ​പ്പെ​ടു​ത്തു​ന്നു.