പുഴുക്കുനേർച്ചയിൽ പങ്കുചേർന്ന് ജനസഹസ്രങ്ങൾ
Tuesday, November 29, 2022 11:52 PM IST
നെ​​ടും​​കു​​ന്നം: നൂ​​റ്റാ​​ണ്ടു​​ക​​ളു​​ടെ വി​​ശ്വാ​​സ​പാ​​ര​​മ്പ​​ര്യം പേ​​റു​​ന്ന നെ​​ടും​​കു​​ന്നം ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന​​ച​​രി​​ത്ര പ്ര​​സി​​ദ്ധ​​മാ​​യ പു​​ഴു​​ക്കു​​നേ​​ർ​​ച്ച​​യി​​ൽ പ​​ങ്കു​​ചേ​​ർ​​ന്ന് ജ​​ന​​സ​​ഹ്ര​​സ​​ങ്ങ​​ൾ.

ഇ​​ട​​വ​​ക മ​​ധ്യ​​സ്ഥ​​നാ​​യ വി​​ശു​​ദ്ധ സ്നാ​​പ​​ക യോ​​ഹ​​ന്നാ​​​ന്‍റെ തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ന്ന പു​​ഴു​​ക്കു​​നേ​​ർ​​ച്ച​​യി​​ൽ നാ​​ടി​​ന്‍റെ നാ​​നാ​​ഭാ​​ഗ​​ങ്ങ​​ളി​​ൽ​നി​​ന്നു പ​​തി​​വു​​പോ​​ലെ വി​​വി​​ധ മ​​ത​​സ്ഥ​​രാ​​യ പ​​തി​​നാ​​യി​​ര​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്തു.​ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് നെ​​ടു​​ങ്ങോ​​ത്ത​​ച്ച​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ൽ ന​​ട​​ന്ന ഒ​​പ്പീ​​സ്, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, തു​​ട​​ർ​​ന്നു ന​​ട​​ന്ന തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം എ​​ന്നി​​വ​​യ്ക്കു ശേ​​ഷം പ​​ള്ളി മൈ​​താ​​നി​​യി​​ൽ ക​​ന​​ത്ത മ​​ഴ​​യെ അ​​വ​​ഗ​​ണി​​ച്ചും വി​​ശ്വാ​​സി​​ക​​ൾ അ​​ണി​​നി​​ര​​ന്നു.​ തു​​ട​​ർ​​ന്ന് വി​​കാ​​രി ഫാ. ​​വ​​ർ​​ഗീ​​സ് കൈ​​ത​​പ​​റ​​മ്പി​​ൽ നേ​​ർ​​ച്ച പു​​ഴു​​ക്ക് ആ​​ശീ​​ർ​​വ​​ദി​​ച്ചു. ആ​​ചാ​​ര​​വെ​​ടി​​ക​​ളു​​ടെ​​യും പ​​ള്ളി മ​​ണി​​ക​​ളു​​ടെ​​യും അ​​ക​​മ്പ​​ടി​​യി​​ൽ വി​​ശ്വാ​​സി​​ക​​ൾ കൈ​​ക​​ളി​​ലേ​​ന്തി​​യ തേ​​ക്കി​​ല​​യി​​ൽ എ​​ഴു​​ന്നൂ​​റോ​​ളം വോ​​ള​​ണ്ടി​​യ​​ർ​​ന്മാ​​ർ നേ​​ർ​​ച്ച പു​​ഴ​​ക്ക് പ​​ക​​ർ​​ന്നു ന​​ൽ​​കി.