പാ​ല​ം തകർന്നു; ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Wednesday, November 30, 2022 12:50 AM IST
ച​ങ്ങ​നാ​ശേ​രി: മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ പെ​രു​മ്പ​ന​ച്ചി-​മു​ല്ല​ശേ​രി-​പു​ന്ന​ക്കു​ന്ന് റോ​ഡി​ലെ പാ​ല​ത്തി​നു ത​ക​ര്‍ച്ച. ഗ​താ​ഗ​തം നി​രോ​ധി​ച്ചു. പാ​ല​ത്തി​ല്‍ കോ​ണ്‍ക്രീ​റ്റ് ചെ​യ്ത ഭാ​ഗ​ത്ത് വ​ലി​യ ഗ​ര്‍ത്തം രൂ​പ​പ്പെ​ടു​ക​യാ​യി​രു​ന്നു. പാ​ല​ത്തി​ന്‍റെ ക​ല്‍ക്കെ​ട്ടി​നും ത​ക​ര്‍ച്ച നേ​രി​ട്ടി​ട്ടു​ണ്ട്. റോ​ഡി​ലെ വാ​ഹ​ന​യാ​ത്ര അ​പ​ക​ട​ക​ര​മാ​യ​തോ​ടെ​യാ​ണ് തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത്.
പൂ​വ​ത്തും​മൂ​ട്-​ചാ​ഞ്ഞോ​ടി റോ​ഡി​ല്‍ മാ​ട​പ്പ​ള്ളി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​ള്ള പാ​ലം പു​തു​ക്കി പ​ണി​യു​ന്ന ജോ​ലി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​തി​ലെ​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പെ​രു​മ്പ​ന​ച്ചി-​മു​ല്ല​ശേ​രി-​പു​ന്ന​ക്കു​ന്ന് റോ​ഡി​ലൂ​ടെ നി​ര​വ​ധി ചെ​റു​വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്നു. ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം കൂ​ടി നി​രോ​ധി​ച്ച​തോ​ടെ ഈ ​മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​യി.